വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി: തലയില്‍ അടിയേറ്റ മുറിവ്, കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍

വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബിമല എന്നു പേരുള്ള സ്ത്രീയാണ് മരിച്ചത്.
കുന്നമ്പറ്റയിലെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു ഇവര്‍. എസ്റ്റേറ്റിലെ ഷെഡില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ അടിയേറ്റ മുറിവുണ്ടെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് സാലിവാന്‍ ജാഗിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സാലിവാനും ബിമലയും കുട്ടിയുമാണ് മുറിയിലുണ്ടായിരുന്നത്. രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാന്‍ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവച്ച് ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സാലിവാനെ ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha