മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ ഇത്തവണ ലക്ഷക്കണക്കിന് ഭക്തർ?, സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാനുള്ള സൗകര്യം ഒരുക്കാൻ ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുക്കുന്നു

മകരവിളക്ക് കാണാന്‍ ഈ വര്‍ഷം സന്നിധാനത്ത് മാത്രം കുറഞ്ഞത് ഒന്നരലക്ഷം ഭക്തരെങ്കിലും ദര്‍ശനത്തിനെത്തുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടൽ. അതിനാവശ്യമായ സൗകര്യങ്ങളാണ് ഇപ്പോൾ സന്നിധാനത്ത് ഒരുങ്ങുന്നത്. സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. പതിനായിരത്തിലധികം തിർത്ഥാടകരാണ് സ്പോർട്ട് ബുക്കിംഗിൽ സന്നിധാനത്ത് എത്തുന്നത്.
നേരിട്ട് ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് എല്ലാ സൗകര്യവുമുണ്ടെന്നും ബോർഡ് വ്യക്തമാക്കി ഈ മാസം 14 നാണ് മകരവിളക്ക്. 10 തീയതിയോടെ ശബരിമലയിലെ മരാമത്ത് ജോലികളെല്ലാം തീര്‍ക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ ശ്രമം. അതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പുരോഗമിക്കുകയാണ്.
വ്യൂപൊയിന്‍റുകളിൽ അയ്യപ്പന്മാരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗത്തിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം സ്വാമിമാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്.
കൂടാതെ കാട് വെട്ടിതെളിച്ച് സ്വാമിമാര്‍ക്ക് വിശ്രമിക്കാനായി കൂടുതല്‍ പർണ്ണശാലകൾ കെട്ടാനുള്ള സൗകര്യമൊരുക്കും. മകരവിളക്ക് കാണാന്‍ സൈകര്യമുള്ള വ്യൂ പോയിന്‍റുകളിലെല്ലാം ബാരക്കേഡുകൾ സ്ഥാപിക്കും.കൂടുതല്‍ ഭക്തരെത്തുന്നതിനാല്‍ നിലവിലുള്ള ശൗചാലയങ്ങളുടെ എണ്ണം കൂട്ടും.മാത്രമല്ല ഫയർഫോഴ്സ്, ആരോഗ്യവിഭാഗം, എൻഡിആർഎഫ് എന്നീ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കും.
തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ ഫയർഫോഴ്സും ആരോഗ്യവകുപ്പും ജീവനക്കാരുടെ എണ്ണം കൂട്ടും.തിരക്ക് കാരണം പ്രസാദവിതരണത്തിന് ഒരു കൗണ്ടർ കൂടി സന്നിധാനത്ത് പുതുതായി തുടങ്ങി. തീർത്ഥാടകർ മാസ്ക്ക് ധരിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കർശനപരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha