ഇത് സമൂഹത്തിനു വഴികാട്ടിയായ ശരിയായ ധീര'വനിത'; മറ്റേത് കയ്യിലിരിപ്പ് കൊണ്ട് കുഴിയിൽ കിടക്കുന്ന അപ്പാപ്പനെ വരെ തുമ്മിപ്പിക്കുന്ന, കാശ് കിട്ടുമെങ്കിൽ ക്രിമിനലുകൾക്ക് വേണ്ടി അക്ഷരവ്യഭിചാരം നടത്തുന്ന മക്കൾ നടത്തുന്ന ഒരു മഞ്ഞദ്വൈവാരിക; രണ്ടും വനിത ആണെങ്കിലും അർത്ഥത്തിൽ ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട്; നേരിടേണ്ടി വന്ന ഒരു പ്രശ്നത്തെ ധീരമായി, നേരിടുന്ന 'വനിത'യാണ്! കവർചിത്രമാക്കാനൊക്കെ കൊള്ളാവുന്നതാണ്; വനിതയ്‌ക്കെതിരെ വീണ്ടും വിമർശനം

വനിതയുടെ പുതിയ കവർ പേജിൽ ദിലീപും കുടുംബവും ഉള്ളതിനെതിരെ വമ്പൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോളിതാ ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്.ഹരീഷ് വാസുദേവൻ, ദീപാ നിശാന്ത് തുടങ്ങിയ പ്രമുഖരാണ് നടിക്ക് അനുകൂലമായ പോസ്റ്റ് പങ്കുവച്ച് രംഗത്ത് വന്നത്. ഹരീഷ് വാസുദേവൻ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ; ഇത് സമൂഹത്തിനു വഴികാട്ടിയായ ശരിയായ ധീര'വനിത'. മറ്റേത് കയ്യിലിരിപ്പ് കൊണ്ട് കുഴിയിൽ കിടക്കുന്ന അപ്പാപ്പനെ വരെ തുമ്മിപ്പിക്കുന്ന, കാശ് കിട്ടുമെങ്കിൽ ക്രിമിനലുകൾക്ക് വേണ്ടി അക്ഷരവ്യഭിചാരം നടത്തുന്ന മക്കൾ നടത്തുന്ന ഒരു മഞ്ഞദ്വൈവാരിക.
രണ്ടും വനിത ആണെങ്കിലും അർത്ഥത്തിൽ ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. നടി ഭാവനയുടെ ചിത്രം പങ്കു വച്ച് കൊണ്ടി ദീപ നിശാന്ത് പറഞ്ഞിരിക്കുന്നത്. നല്ല ചിത്രമെന്നാണ് .നേരിടേണ്ടി വന്ന ഒരു പ്രശ്നത്തെ ധീരമായി, നേരിടുന്ന 'വനിത'യാണ്!കവർചിത്രമാക്കാനൊക്കെ കൊള്ളാവുന്നതാണ് എന്നും ദീപ നിശാന്ത് ചൂണ്ടിക്കാണിക്കുന്നു. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ക്യാപ്ഷ്നുമായി വർഷങ്ങളോളം വനിതകൾക്ക് ഉപകാരപ്രദമാകുന്ന നിരവധി കാര്യങ്ങൾ പങ്കുവയ്ക്കുന്ന ഒരു മാഗസിൻ ആണ് വനിത.എന്നാൽ ഇനി ഇറങ്ങാൻ പോകുന്ന 'വനിതാ' മാഗസിന്റെ കവർ ഫോട്ടോ തങ്ങളുടെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കുകയുണ്ടായി.
ഈ പോസ്റ്റർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഇതിനെതിരെ ആളിക്കത്തി. ഫെമിനിസ്റ്റുകളും ഇരയ്ക്കൊപ്പം നിൽക്കുന്നവരും തുടങ്ങി നിരവധി പേരാണ് വനിതയുടെ കവർ ഫോട്ടോയെ വലിച്ച് കീറിയത്. ഇനി എനിക്ക് ഒരേ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ എന്ന ഹെഡ്ലൈനിൽ ദിലീപ് കുടുംബസമേതം നിൽക്കുന്ന ഫോട്ടോയാണ് വനിതയുടെ കവർപേജ്. അവൾക്കൊപ്പം നിൽക്കേണ്ടുന്ന 'വനിത' അവളെ പിച്ചിച്ചീന്തിയ ഒരു വ്യക്തിയെ വെള്ളപൂശുന്ന തരത്തിലേക്ക് ഒരു ആർട്ടിക്കിൾ തയ്യാറാക്കിയത് വനിത ചെയ്ത ഏറ്റവും വലിയ വിരോധാഭാസമാണെന്ന് വിമർശിച്ചവരും ഏറെയാണ്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും ആയിരിക്കുന്ന ഒരു മാഗസിൻ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യേണ്ടിയിരുന്നില്ല എന്ന വിമർശനം ശക്തമായിരുന്നു.
https://www.facebook.com/Malayalivartha