വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി കൈയ്യൊഴിഞ്ഞു, ആത്മഹത്യയ്ക്ക് മുൻമ്പ് കാമുകനുമായി ആ അവസാന കൂടികാഴ്ച്ച, ജീവന് തുല്യം സ്നേഹിച്ച കാമുകൻ കൈയ്യൊഴിഞ്ഞപ്പോൾ യുവതിയുടെ കടുംകൈ, ഇരുപത്തിയേഴുകാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി കൊന്നത്തടി സ്വദേശിയാണ് ശ്യാം കുമാര്‍. ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബ എയ്ഞ്ചൽ റാണി (27) യാണ് ആത്മഹത്യ ചെയ്തത്.
ഷീബയെ ശ്യാം കുമാർ വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം കഴിക്കാൻ ശ്യാം കുമാർ തയാറാകാതെ ഇരുന്നതോടെയാണ് ഷീബ ജീവനൊടുക്കിയത്. മരിക്കുന്നതിന് തലേദിവസവും ഇരുവരും തമ്മിൽ കണ്ടിരുന്നു.
എന്നാൽ വിവാഹം കഴിക്കില്ലെന്ന് ശ്യാം കുമാർ ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 31 നാണ് ഷീബ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടി മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾ മുമ്പ് മുതൽ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചു.
മരിക്കുന്ന ദിവസം ഉച്ചവരെ പെൺകുട്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം പ്രണയ നൈരാശ്യമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശാന്തൻപ്പാറ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കുമാറിലേക്ക് അന്വേഷണം എത്തിചേർന്നത്. മൂന്നാർ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ശ്യാം കുമാർ, കുട്ടികൾക്ക് കൗൺസിലിങ്ങ് ചെയ്തിരുന്ന ഷീബയെ പരിചയപ്പെടുന്നത്.
ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് വിവാഹം വരെ എത്തിയെങ്കിലും ഇതിനിടെ ശ്യാം ശാന്തൻപാറ സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയി. തുടർന്ന് ഇരുവരും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഷീബയുടെ ആത്മഹത്യാ കുറിപ്പില്‍ ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. ശ്യാംകുമാറിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha