കേരളത്തിന്റെ മുന്നിൽ നിൽക്കുന്ന ഗുജറാത്ത് , പഞ്ചാബ് സംസ്ഥാനങ്ങൾ പോലും സ്വപ്നം കാണുവാൻ മടിക്കുന്ന ഈ പ്രൊജക്റ്റ് 60,000 കോടി മുടക്കി കേരളം പ്രായോഗികമാക്കിയാൽ അതൊരു വലിയ കാര്യമാകും; പക്ഷെ നിലവിൽ എത്രയോ കോടികൾ കടത്തിൽ പോകുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഇത് പൂർത്തിയാക്കുക വളരെ ബുദ്ധിമുട്ടാകും; പക്ഷെ ഇമ്പോസ്സിബിൾ അല്ല കേട്ടോ; സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പക്ഷെ നിലവിൽ എത്രയോ കോടികൾ കടത്തിൽ പോകുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഇത് പൂർത്തിയാക്കുക വളരെ ബുദ്ധിമുട്ടാകും എന്നാണ് അദ്ദേഹം പറയുന്നത് . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
60,000 കോടിയുടെ പ്രൊജക്റ്റ് . കെ റെയിൽ അഥവാ സിൽവർ ലൈൻ പ്രൊജക്റ്റിനെതിരെ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ അതിൻെറ മറുവശം നാം ചർച്ച ചെയ്യേണ്ടതുണ്ട് . 40 വർഷം കഴിഞ്ഞാൽ ഇപ്പോൾ മുടക്കിയ പണം ലാഭം ആകും എന്ന് മന്ത്രി ഇന്ന് പറയുന്നു . 530 KM നീളം , (1383 Hecter സ്ഥലം വേണം ), വെറും നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം . എട്ടു മണിക്കൂർ ലാഭം..
20,000 ത്തോളം കുടുംബങ്ങൾ കുടി ഒഴിയേണ്ടി വരും . പക്ഷെ വലിയ തുക നഷ്ട പരിഹാരം തരും എന്നാണു സർക്കാർ പറയുന്നത് . മുമ്പ് അഹമ്മദാബാദ് ...മുംബൈ ബുള്ളെറ്റ് ട്രെയിൻ പ്രൊജക്റ്റ് എതിരെ ഇടതു പക്ഷം നിലകൊണ്ടിരുന്നു എന്നാണു പ്രതിപക്ഷ വാദം . അന്ന് പറഞ്ഞത് ഇതെല്ലാം പണക്കാർക്ക് മാത്രം ആണെന്നും , ആയിര കണക്കിന് കുടുംബങ്ങൾ വഴിയാധാരം ആകുമെന്നും , പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകും എന്നായിരുന്നു .
എന്നാൽ ഇന്ന് കേരളത്തിൽ ഇത് വരുമ്പോൾ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്നാണു അവരുടെ ചോദ്യം . ബംഗാളിൽ നന്ദിഗ്രാം സംഭവിച്ചതാണ് ഇതിലൂടെ കേരളത്തിൽ സംഭവിക്കുക എന്നവർ മുന്നറിയിപ്പ് നൽകി. കേരളത്തിന്റെ മുന്നിൽ നിൽക്കുന്ന ഗുജറാത്ത് , പഞ്ചാബ് സംസ്ഥാനങ്ങൾ പോലും സ്വപ്നം കാണുവാൻ മടിക്കുന്ന ഈ പ്രൊജക്റ്റ് 60,000 കോടി മുടക്കി കേരളം പ്രായോഗികം ആക്കിയാൽ അതൊരു വലിയ കാര്യമാകും . പക്ഷെ നിലവിൽ എത്രയോ കോടികൾ കടത്തിൽ പോകുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഇത് പൂർത്തിയാക്കുക വളരെ ബുദ്ധിമുട്ടാകും .
പക്ഷെ ഇമ്പോസ്സിബിൾ അല്ല കേട്ടോ . കേരളം ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയേക്കാള്‍ സഞ്ചാരവേഗമുള്ള മൂന്നാം പാതയുമായി ദക്ഷിണ റെയില്‍വേ രംഗത്ത് വന്നതും കെ റയിലിനെ പാരയാകാം . മണിക്കൂറില്‍ 160 കി.മീ. വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ പാതയുടെ ആദ്യഘട്ടം എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും , ഇതിനായി 1500 കോടി രൂപ അനുവദിക്കുകയും ചെയ്തു .
2025 ആകുബോഴേക്കും രാജ്യത്തെ എല്ലാ ട്രെയിനുകളുടെയും സഞ്ചാരവേഗം മണിക്കൂറില്‍ 160 കി.മീറ്ററായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്. മൂന്നാം ലൈന്‍ സംസ്‌ഥാനമാകെ നിര്‍മ്മിക്കാനാണു ലക്ഷ്യം. (സില്‍വര്‍ ലൈനിന്റെ ഓപ്പറേറ്റിങ് സ്‌പീഡ് 135 കി.മീ. മാത്രമാണ്.) ചരക്കുനീക്കവും മുന്നില്‍ക്കണ്ടാണ് മൂന്നാം പാത വിഭാവനം ചെയ്‌തിട്ടുള്ളത്.
ഭാവിയില്‍ മൂന്നാം ലൈന്‍ കാസര്‍ഗോഡ് മുതല്‍ ഷൊര്‍ണൂര്‍ വരെയും എറണാകുളത്തുനിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കും നീട്ടും എന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു . ആരെയും കുടിയൊഴിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക എന്നതാണ് ഈ മൂന്നാം പാതയുടെ സവിശേഷത എന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു . (വാൽകഷ്ണം .. 64 കൊല്ലമായ KSRTC ഇത് വരെ ലാഭത്തിൽ ഓടുന്നില്ല, പിന്നെയാണോ കെ റയിൽ 40 വർഷം കൊണ്ടു ലാഭത്തിൽ ആകുന്നത് ?
ചിലപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ... കേരളത്തിൽ കെ റെയിൽ ഉണ്ടാക്കുന്നതിനോടോപ്പോം നല്ല സൗകര്യങ്ങൾ ഉള്ള ആശുപത്രികളും ഉണ്ടാക്കുക . ഇപ്പോഴും പല മന്ത്രിമാരും വിദേശത്ത് ചികിത്സ തേടുന്നതു എങ്കിലും ഒഴിവാക്കാം അല്ലോ) എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം ... ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
https://www.facebook.com/Malayalivartha