ജനാധിപത്യ വ്യവസ്ഥയിൽ പൗരന്മാരുണ്ട്, പക്ഷേ പൗരപ്രമുഖന്മാരില്ല; എല്ലാ പൗരന്മാരും തുല്യരാണ് എന്ന സമത്വ തത്വത്തിൽ പ്രവർത്തിക്കുന്ന രാജ്യത്ത് ആരാണ് പിണറായി സാറേ ഈ "പ്രമുഖർ''; പിണറായി വിജയൻ കല്ലിടാൻ ശ്രമിക്കുന്നത് കെ റെയിലിനു മാത്രമല്ല, ഫ്യൂഡലിസത്തിനു കൂടിയാണ്; പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ പാറപ്പുറത്ത് രാജ്യത്തെ മൂലം തിരുന്നാൾ പിണറായി വിജയ രാജ വലിയ കോയി തമ്പുരാനല്ല; ഈയടുത്ത കാലത്ത് കേട്ട ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു അശ്ലീല പദമാണ് ''പൗര പ്രമുഖരെന്ന്'' രാഹുൽ മാംങ്കൂട്ടത്തിൽ

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ പാറപ്പുറത്ത് രാജ്യത്തെ മൂലം തിരുന്നാൾ പിണറായി വിജയ രാജ വലിയ കോയി തമ്പുരാനല്ല സർ. മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാംങ്കൂട്ടത്തിൽ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പൗര പ്രമുഖർ... ഈയടുത്ത കാലത്ത് കേട്ട ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു അശ്ലീല പദമാണത്.
കെ റെയിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും, ഭരണപക്ഷത്തെ സിപിഐഎമ്മും ഒഴികെയുള്ളവരും, പൊതുസമൂഹവുമെല്ലാം നിരന്തരം ഉയർത്തുന്ന ആശങ്കകൾ കേട്ടില്ലായെന്ന് നടിച്ച് മുഖ്യമന്ത്രി സംവദിക്കുവാൻ തീരുമാനിച്ച സദസ്സാണ് " പൗര പ്രമുഖർ " ആരാണീ പൗര പ്രമുഖർ ?
പണ്ട് രാജവാഴ്ച്ചയുണ്ടായിരുന്ന കാലത്ത് ചില നാട്ടുരാജാക്കന്മാരുടെ ദർബാറിൽ പരദൂഷണ / പുകഴ്ത്തിപ്പാട്ട് സംഘങ്ങളെ "പൗര പ്രമുഖരായി " പരിഗണിച്ചിരുന്നു. പിന്നെയും കാല ചക്രത്തിന്റെ പ്രയാണത്തിൽ "പൗര പ്രമുഖർക്ക് " മാത്രം വോട്ടവകാശം നല്കിയിരുന്നതായും ചരിത്രത്തിലുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ പൗരന്മാരുണ്ട്, പക്ഷേ പൗരപ്രമുഖന്മാരില്ല.
എല്ലാ പൗരന്മാരും തുല്യരാണ് എന്ന സമത്വ ( equality) തത്വത്തിൽ പ്രവർത്തിക്കുന്ന രാജ്യത്ത് ആരാണ് പിണറായി സാറെ ഈ "പ്രമുഖർ " ? കൈയ്യിൽ ഡീസൽ കുപ്പിയുമായി ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ് നിലവിളിക്കുന്ന ആറ്റിപ്പറയിലെയും , കൊട്ടിയത്തെയും ഒന്നും സാധാരക്കാരനില്ലാത്ത എന്ത് പ്രിവിലേജാണ് നിങ്ങൾ വിളിച്ചിരുത്തിയ റിട്ടയർഡ് ജഡ്ജിമാരുടെയും, മാധ്യമ ഭീമന്മാരുടെയും, കുത്തക മുതലാളിമാരുടെയും ആ "പ്രമുഖ സംഘത്തിനുളളത് " ?
സംസ്ഥാന നിയമസഭയിലോ, കുടിയൊഴിപ്പിക്കപ്പെടുവാൻ പോകുന്ന സാധാരണക്കാരോടോയില്ലാത്ത എന്ത് കമ്മിറ്റ്മെന്റാണ് അവരോട് മാത്രം സംവദിക്കാനായുള്ളത്. പിണറായി വിജയൻ കല്ലിടാൻ ശ്രമിക്കുന്നത് കെ റെയിലിനു മാത്രമല്ല, ഫ്യൂഡലിസത്തിനു കൂടിയാണ്...... പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ പാറപ്പുറത്ത് രാജ്യത്തെ മൂലം തിരുന്നാൾ പിണറായി വിജയ രാജ വലിയ കോയി തമ്പുരാനല്ല സർ ...
https://www.facebook.com/Malayalivartha