പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍
പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ പെരുമാറ്റത്തിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലെന്നും, ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്.
അതേസമയം നിയമപോരാട്ടം തുടരുമെന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കി.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തില്‍ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ എട്ടുവയസുകാരി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രജിത കുട്ടിയെ അപമാനിച്ചത്. പിങ്ക് പൊലീസിന്റെ കാറില്‍ നിന്ന് ഫോണ്‍ പിന്നീട് കണ്ടെത്തി.
"
https://www.facebook.com/Malayalivartha























