പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി... ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും, പാതയോരങ്ങളിലെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കാന്‍ തീരുനമാനിച്ചത്

പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. ഞായറാഴ്ച ഓണ്‍ലൈനായാണ് യോഗം നടക്കുക.
ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. പാതയോരങ്ങളിലെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കാന്‍ തീരുനമാനിച്ചത്.
കൂടാതെ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്താനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ചായിരിക്കും ചര്‍ച്ച. കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈകോടതി തുടര്‍ച്ചയായി സര്‍ക്കാറിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും വിമര്‍ശിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനും ഹൈകോടതി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ആരാണ് സ്ഥാപിക്കുന്നതെന്നത് നോക്കിയല്ല, പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് വിമര്‍ശനമെന്നും ഹൈകോടതി പറഞ്ഞിരുന്നു. ജനാധിപത്യ രാജ്യത്ത് റോഡ് സുരക്ഷാനിയമം എല്ലാവര്‍ക്കും തുല്യമായി ബാധകമാണ്. ആര്‍ക്കെങ്കിലും ഇളവ് നല്‍കിയതായി അറിയില്ല. നിയമം നടപ്പാക്കുന്ന കാര്യത്തിലാണ് കോടതിക്ക് നിര്‍ബന്ധമുള്ളത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കോടതിക്ക് പ്രത്യേക പരിഗണനകളൊന്നും വേണ്ടതില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിക്കവെ, സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അനിയന്ത്രിതവും അനധികൃതവുമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെ കോടതി നേരത്തേ പാര്‍ട്ടിയുടെ പേര് പറയാതെ വിമര്‍ശിച്ചിരുന്നു. സമ്മേളനത്തില്‍ മുഖ്യമന്ത്രി പരോക്ഷമായി ഇതിന് മറുപടിയും പറഞ്ഞു. ഹര്‍ജി വീണ്ടും പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.
"
https://www.facebook.com/Malayalivartha