'അത്തരം തറ വർത്തമാനങ്ങൾ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അതിൽ സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവർത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്...' കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഭാവന എത്തിയതിന് പിന്നാലെ സംഭവിച്ചത്; മറുപടി നൽകി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്
ഏറെ നാളായി മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഭാവന വീണ്ടും മലയാളത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഭാവന ഇന്നലെ താരമായി മാറിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.
ഭാവന എത്തിയത് ഏവരെയും ആവേശത്തിലാഴ്ത്തുകയിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ജനം നടിയെ എതിരേറ്റത്. കുറഞ്ഞ വാക്കുകളില്‍ മാത്രം ഒതുക്കിയ പ്രസംഗത്തില്‍ ഭാവന, നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും പോരാടുന്ന സ്ത്രീകള്‍ക്കും ആശംസ അറിയിച്ചു.
26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഭാവന എത്തിയതിനെതിരെ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. ഭാവനയെ ക്ഷണിച്ചതിന് ചലച്ചിത്ര ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഭാവനയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്ക് രഞ്ജിത് കടുത്ത ഭാഷയില്‍ ഇപ്പോൾ മറുപടി നല്‍കിയിരിക്കുകയാണ്.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് രഞ്ജിത് പറയുകയാണ്. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമിയിലെ സഹപ്രവർത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ‘മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവർത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്.
സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താൻ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വർത്തമാനങ്ങൾ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അതിൽ സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ട്.’–രഞ്ജിത് പറഞ്ഞു
ദിലീപിനെ ജയിലില്‍ കാണാന്‍ പോയതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു അന്ന് ദിലീപിനെ കുടുക്കി എന്ന തരത്തിലായിരുന്നു, നടന്‍ സുരേഷ് കൃഷ്ണ പറഞ്ഞിട്ടാണ് ജയിലില്‍ ദിലീപിനെ കാണാന്‍ പോയത് നെഗറ്റിവിറ്റി കൊണ്ട് ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും പുച്ഛംമാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്തിനെതിരെ കടുത്ത ഭാഷയിലായിരുന്നുഅഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത് എത്തിയത്‘എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കര്‍മ്മം നടക്കുന്ന വേദിയില്‍ അവർ ഇരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ നീ എന്തിനാടാ അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടതെന്നായിരുന്നു സംഗീത ചോദിച്ചത്.
ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തില്‍ തിരി കൊളുത്തിയവരില്‍ ഭാവനയുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമായിരുന്നു ഭാവനയുടെ ഇരിപ്പിടം. ഭാവനയെ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് സ്വീകരിച്ചത്. ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ഭാവന എന്ന നടി മാറുകയാണ്. അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്ക് എന്റെ ആശംസയുണ്ടെന്ന് ഭാവന പറഞ്ഞു.
https://www.facebook.com/Malayalivartha