പലപ്പോഴും പല കാര്യങ്ങളിലും മഞ്ജു വലിയ രീതിയിൽ പാര വെച്ചിട്ടുണ്ട്; ആളുകളുടെ മുന്നിൽ വെച്ചൊക്കെ ആ കാര്യം ചോദിച്ച് പേടിപ്പിക്കും; കൊന്നുകളയും എന്ന് വരെ എന്നെ ഭീക്ഷണിപ്പെടുത്തി; മഞ്ജു വാര്യരെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുമായി സഹോദരൻ മധു വാര്യർ

മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരെ നമ്മിൽ പലർക്കും സിനിമകളിലൂടെ പരിചയമുണ്ട്. മഞ്ജു വാര്യരെ നായികയാക്കി സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ചിത്രം ലളിതം സുന്ദരം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഹോട്ട്സ്റ്റാർ വഴിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് മഞ്ജു വാര്യർ തന്നെയാണ്.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. ഈ പരിപാടിക്കിടയിൽ മഞ്ജു വാര്യരും മധു വാര്യരും തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുകയാണ്. കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പാര മഞ്ജുവായിരുന്നു. പലപ്പോഴും പല കാര്യങ്ങളിലും മഞ്ജു തനിക് വലിയ രീതിയിൽ പാര വെച്ചിട്ടുണ്ട്.
ആളുകളുടെ മുന്നിൽ വെച്ചൊക്കെ ആ കാര്യം പറയട്ടെ, ഈ കാര്യം പറയട്ടെ എന്നൊക്കെ ചോദിച്ച് പേടിപ്പിക്കും. കൊന്നുകളയും എന്ന് വരെ കുട്ടിക്കാലത്ത് എന്നെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടെന്നും മധു വെളിപ്പെടുത്തിയിരിക്കുകയാണ് . ഇരുവരുടെയും ഈ വെളിപ്പെടുത്തൽ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്.
അതേസമയം സ്ത്രീപുരുഷ സമവാക്യങ്ങളെക്കുറിച്ചു കെട്ടുകാഴ്ചകളില്ലാത്ത, ധ്രുവീകരണങ്ങൾ ഇല്ലാത്ത സമവായങ്ങൾ പറഞ്ഞു പോയിരിക്കുന്നത് ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ് ഈ സിനിമ ഇതിലും ഇണക്കമുള്ള പേര് ഈ ചിത്രത്തിന് ഇടാൻ സാധിക്കില്ല. ഇത്രയേറെ സ്വസ്ഥമായിരുന്ന് ഒരു പഞ്ചാരമിട്ടായി നാവിൽ അലിയിച്ചു കഴിക്കുന്ന പോലെ കണ്ടിരിക്കാവുന്ന ചിത്രമാണ് 'ലളിതം സുന്ദരം' .
മധു വാരിയർ എന്ന സംവിധായകൻ കുടുംബം എന്ന വ്യവസ്ഥയുടെ താളം അത്രമേൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. കുടുംബപ്രശ്നങ്ങൾ സാർവത്രികമാണ്. പലരും പൊരുത്തപ്പെടാൻ ശ്രമിക്കും, അഭിനയിച്ചു ജീവിക്കും, മടുത്തു ദുശ്ശീലങ്ങൾക്കു വഴിപ്പെടും, വിധിയെ പഴിക്കും. കാരണം വേറെന്താണു ചെയ്യേണ്ടതെന്ന് അവർക്കറിയില്ല.
https://www.facebook.com/Malayalivartha