വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നതുകൊണ്ട് സനോഫറിനെതിരെ ബുധനാഴ്ച വീട്ടുകാർ പോലീസിൽ പരാതി നൽകി; പൂന്തുറ പോലീസ് സ്‌റ്റേഷനിലേക്ക് സനോഫറിനെയും ഭാര്യയെയും വിളിച്ചു വരുത്തി; സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം പറഞ്ഞയച്ചു; പക്ഷേ സനോഫർ റോഡിൽ പോയി കിടന്നു; പോലീസ് വീട്ടിലെത്തിച്ചപ്പോൾ സ്വീകരിക്കാൻ വീട്ടുക്കാർ തയ്യാറായില്ല; പോലീസ് ജീപ്പിൽ തിരിച്ച് കൊണ്ട് പോകുന്നതിനിടെ ചാടിയ യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പാപ്പനംകോട് സ്വദേശി സനോഫർ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി മരിച്ചത്.
സംഭവം ഇങ്ങനെ; വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു ഇയാൾ. അതുകൊണ്ട് ബുധനാഴ്ച വീട്ടുകാർ ഇയാൾക്കെതിരെ പോലീസ് കൺട്രോൾ റൂമിൽ പരാതി നൽകി. പൂന്തുറ പോലീസ് സ്‌റ്റേഷനിലേക്ക് സനോഫറിനെയും ഭാര്യയെയും വിളിച്ചുവരുത്തി. ഇരുവരേയും സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം പറഞ്ഞയച്ചു. പക്ഷേ സനോഫർ ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് പോയില്ല. കുമരിച്ചന്തയിൽ റോഡിൽ പോയി കിടക്കുകയായിരുന്നു. ഇത് കണ്ട പോലീസുകാർ ഇയാളെ ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോലീസുകാർ ഡിസ്ചാർജ് ആയ ശേഷം ഇയാളെ ജീപ്പിൽ വീട്ടിൽ എത്തിച്ചു. പക്ഷേ വീട്ടുക്കാർ ഏറ്റെടുക്കുകയോ വീട്ടിലേക്ക് പ്രവേശിക്കാനോ സമ്മതിച്ചില്ല. അതുകൊണ്ട് പോലീസുകാർ ഇയാളെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി. ഈ യാത്രയ്ക്കിടെയായിരുന്നു ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയത്. പരിക്കേറ്റ സനോഫറിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ചികിത്സയിലിരിക്കേ ഉച്ചയോടെ ഇയാൾ മരിച്ചു.
പോലീസ് മർദ്ദിച്ചത് കൊണ്ടാണ് സനോഫർ ജീപ്പിൽ നിന്നും ചാടിയതെന്ന് ഭാര്യ ആരോപിക്കുന്നത്. സനോഫറിന്റെ മുഖത്ത് പരിക്കുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുകുണ്ടായി സനോഫർ ജീപ്പിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി രാഹുൽ കൊടുത്തിരിക്കുന്ന മൊഴി.
https://www.facebook.com/Malayalivartha