പ്രതിഷേധങ്ങള്‍ക്ക് തടയിടാൻ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം; ദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നടപടി തിങ്കളാഴ്ച എന്‍സിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചതിന് പിന്നാലെ

ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേഷന്. ദ്വീപില്‍ തിങ്കളാഴ്ച എന്‍സിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നടപടി. ഞായറാഴ്ച രാത്രി 10 മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. പ്രതിഷേധങ്ങള്‍ക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസല്‍ വിമര്‍ശിച്ചു. അതേസമയം, ഉത്തരവ് ഇറങ്ങിയ ഉടന്‍ രാത്രി പത്തിന് മുമ്ബ് പ്രകടനം നടത്തി നാട്ടുകാര്‍ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha