തകഴി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

തകഴി സ്മാരക സമിതിയുടെ 2021ലെ തകഴി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രില്‍ 17ന് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പുരസ്കാരം വിതരണം ചെയ്യും. ദീര്‍ഘകാല സാഹിത്യജീവിതംകൊണ്ട് മലയാള ഭാഷയെയും സാഹിത്യത്തെയും സമ്ബന്നമാക്കിയ ലീലാവതി മലയാള നിരൂപണ ശാഖയില്‍ പകരംവെക്കാനാവാത്ത പ്രതിഭയാണെന്ന് ജി. സുധാകരന്‍ ചെയര്‍മാനായ സമിതി വിലയിരുത്തി.
https://www.facebook.com/Malayalivartha