ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല... നടന്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍; ഭൂമിയിടപാടില്‍ സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു; വില്‍പന അസാധുവാക്കിയ ഭൂമി വിവരം മറച്ചുവച്ച് വില്‍ക്കാന്‍ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു തന്നില്ലെന്നാണ് പരാതി

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുരേഷ് ഗോപിയ്ക്ക് പിന്നാലെ സഹോദരന്‍ സുനില്‍ ഗോപിയും. ഭൂമിയിടപാടു കേസില്‍ കോയമ്പത്തൂരില്‍ സുനില്‍ ഗോപി പിടിയിലായി. കോടതി വില്‍പന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വില്‍ക്കാന്‍ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു തന്നില്ലെന്ന പരാതിയില്‍ സുനില്‍ ഗോപിയെയാണു ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
ജിഎന്‍ മില്‍സിലെ ഗിരിധരന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സുനില്‍ നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഭൂമിയുടെ റജിസ്‌ട്രേഷന്‍ അസാധുവാണെന്നു കോടതി അറിയിച്ചു. ഇതു മറച്ചുവച്ചു സുനില്‍ ഗിരിധരന് ഭൂമി വില്‍ക്കാന്‍ 97 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നാണു പരാതി.
രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിതിനെ തുടര്‍ന്ന് അഡ്വാന്‍സ് തുക തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കിയില്ല. സുനില്‍ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലാണ് അഡ്വാന്‍സ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തു.
കോയമ്പത്തൂര്‍ നവക്കരയില്‍ വാങ്ങിയ ഭൂമി കോടതി പിന്നീട് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവച്ച് വന്‍ തുക അഡ്വാന്‍സ് വാങ്ങി കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന് സുനില്‍ ഈ ഭൂമി വിറ്റു. വസ്തുവിന്റെ റജിസ്‌ട്രേഷന്‍ സമയത്താണ് വഞ്ചിക്കപ്പെട്ട വിവരം ഗിരിധരന്‍ അറിയുന്നത്. ഇതോടെ ഗിരിധര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും വാര്‍ത്തകളില്‍ സുരേഷ് ഗോപി നിറഞ്ഞ് നില്‍ക്കുകയായിരുന്നു. കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗം മകന്‍ ഗോകുല്‍ സുരേഷ് പങ്കുവച്ചിരുന്നതും വാര്‍ത്തയായി. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ എന്നാണ് വിഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ് പറഞ്ഞത്.
കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും രാജ്യസഭയില്‍ സുരേഷ് ഗോപി കുറ്റപ്പെടുത്തി. തന്റെ സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയില്‍ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ലാപ്‌സായെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
ഇടമലക്കുടിയിലേക്ക് എന്റെ എംപി ഫണ്ടില്‍ നിന്നും 12.5 ലക്ഷം ഞാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പണം വിനിയോഗിച്ചിട്ടില്ല. ഒന്നര വര്‍ഷത്തിന് ശേഷമേ പദ്ധതി പൂര്‍ത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍ എംപിയെന്ന നിലയിലുള്ള തന്റെ കാലാവധി ഈ ഏപ്രിലില്‍ അവസാനിക്കും. ആ ഫണ്ട് ലാപ്‌സ് ആയി പോകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ എന്റെ സ്വന്തം കൈയ്യില്‍ നിന്നും പണം എടുത്താണ് ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് കുടിവെള്ളം എത്തിച്ച് നല്‍കിയത്. 5.7 ലക്ഷം രൂപയാണ് പോക്കറ്റില്‍ നിന്ന് കൊടുത്തത്.
കേരളത്തിലെ ആദിവാസികളുടെ ജീവതം ഒട്ടും സന്തോഷകരമായ അവസ്ഥയില്‍ അല്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ എന്റെ കൈയ്യില്‍ ഉണ്ട്. അവരുടെ സന്തോഷത്തില്‍ ഞാനും ഏറെ സന്തോഷിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യും കേരളത്തില്‍ അവര്‍ക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha