കണ്ണീരോടെ... ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് ഭര്‍ത്തൃ ഗൃഹത്തിലേക്ക് പോയ ഭാര്യ ഐശ്വര്യയും സഹോദരിയും കാറിടിച്ച് തെറിപ്പിച്ചു... പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സിസിടിവി ക്യാമറകളില്‍ നിന്നു ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നും കാര്‍ കണ്ടെത്തി, ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍, മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു

കണ്ണീരോടെ... ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് ഭര്‍ത്തൃ ഗൃഹത്തിലേക്ക് പോയ ഭാര്യ ഐശ്വര്യയും സഹോദരിയും കാറിടിച്ച് തെറിപ്പിച്ചു... പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സിസിടിവി ക്യാമറകളില്‍ നിന്നു ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നും കാര്‍ കണ്ടെത്തി, ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍.
വാഴമുട്ടം-തിരുവല്ലം ബൈപ്പാസില്‍ കാറിടിച്ച് മരിച്ച സഹോദരങ്ങളുടെയും ഇതിലൊരാളുടെ ഭര്‍ത്താവിന്റെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്.പനത്തുറ ജി.ജി. കോളനിയില്‍ ശാന്തയുടെയും പരേതനായ ബാലചന്ദ്രന്റെയും മക്കളായ ഐശ്വര്യ(32), സഹോദരി ശാരിമോള്‍(31), ഐശ്വര്യയുടെ ഭര്‍ത്താവായ ശ്രീജിയുടെ എന്നിവരുടെ മൃതദേഹങ്ങളാണ് പനത്തുറ പുന്നമൂട്ടില്‍ ഞായറാഴ്ച രാത്രി ഏഴോടെ സംസ്‌കരിച്ചത്.
വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചു. നൂറുകണക്കിനു നാട്ടുകാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ഭര്‍ത്താവ് ശ്രീജിയുടെ മരണവിവരമറിഞ്ഞാണ് ഐശ്വര്യ സഹോദരി ശാരിമോളെയും കൂട്ടി നെടുമങ്ങാട്ടേയ്ക്ക് പോകുന്നതിന് ഓട്ടോറിക്ഷയില്‍ കയറിയത്. പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനു സമീപം വെച്ച് ഓട്ടോറിക്ഷയില്‍ പെട്രോള്‍ തീര്‍ന്നു. വഴിയിലായ ഇവര്‍ ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി ബൈപ്പാസ് മുറിച്ച് കടക്കവെ കോവളം ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐശ്വര്യ സംഭവസ്ഥലത്തും ശാരിമോള്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സജീവാണ് ശാരിമോളുടെ ഭര്‍ത്താവ്. മക്കള്‍: അമല്‍, വര്‍ഷ.ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം പനത്തുറ നിവാസികളെ പാടെ കണ്ണീരിലാഴ്ത്തി.
കാറിടിച്ചു മരിച്ച സഹോദരിമാരായ പനത്തുറ ജി.ജി. കോളനി സ്വദേശികളായ ശാരിമോളെയും ഐശ്വര്യയെയും ഭര്‍ത്താവ് ശ്രീജിയെയും സംസ്‌കരിക്കാന്‍ സ്ഥലം വിട്ടുനല്‍കി പൊതുപ്രവര്‍ത്തകന്‍. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇവരെ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ പനത്തുറ ബൈജു തന്റെ പുന്നമൂട്ടിലെ പുരയിടത്തില്‍ നിന്ന് രണ്ട് സെന്റ് സ്ഥലം വിട്ടുനല്‍കുകയായിരുന്നു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിച്ചു.
അതേസമയം വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ ശനിയാഴ്ച രാത്രിയില്‍ സഹോദരിമാരെ ഇടിച്ചിട്ട കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. പുതിയതുറ സ്വദേശിയാണ് പിടിയിലായതെന്ന് എസ്.എച്ച്.ഒ. സുരേഷ് വി.നായര്‍ അറിയിച്ചു. അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെപോയിരുന്നു. ബൈപ്പാസിലെ സി.സി.ടി.വി. ക്യാമറകളില്‍നിന്നു ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നുമാണ് കാര്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha