ദിലീപിന് പറ്റിയ തോഴൻ: ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സായി ശങ്കറിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ... സായി ശങ്കറിനായി ദിലീപ് പണം മുടക്കിയോ എന്ന സംശയത്തിൽ ക്രൈംബ്രാഞ്ച്

വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിൻറെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കർ ചിലറക്കാരനല്ല എന്നു തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ദിലീപിൻറെ ഫോൺവിവരങ്ങൾ നശിപ്പിച്ചതിന് എത്രതുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താൻ ഹാക്കറുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങിയിട്ടുണ്ട്.
കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ കഴിഞ്ഞ സായ് ശങ്കറിൻറെ ഹോട്ടൽ ബില്ലുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 12 ,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഉച്ചയൂണിന് ചെലവഴിച്ചത് 17000 രൂപ.
അതേസമയം സായ് ശങ്കർ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പുതിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കർ കോഴിക്കോട് സ്വദേശി മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിൻഹാജ് പണം തിരികെ ചോദിച്ചു.
ഇതിന് പിന്നാലെയാണ് സായ് ശങ്കർ വീഡിയോ കോൾ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. സായ് ശങ്കറിന് നിലവിൽ തോക്ക് ലൈസൻസ് ഇല്ല. എന്നാൽ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മിൻഹാജ് പറയുന്നു. പരാതിക്കാരനെയും സുഹൃത്തിനെയും ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമുണ്ട്.
https://www.facebook.com/Malayalivartha