ഇന്ത്യയിലെ അധ്വാനിക്കുന്നതൊഴിലാളി വർഗ്ഗത്തിന്റെ ആശയും ആവേശവും ആണ് സഖാവ് എ കെ ജി; ജനങ്ങളുമായി നേരിട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങളിൽ നേരിട് നിന്ന് പോരാട്ടം നയിച്ചു വിജയിപ്പിച്ചെടുന്നതിൽ എ കെ ജി യെ പോലെ മറ്റൊരു നേതാവ് ഇന്ത്യയിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ്; അതുകൊണ്ട് തന്നെയാണ് സഖാവിനെ പാവങ്ങളുടെ പടത്തലവൻ എന്ന് ജനങ്ങൾ പേരിട്ട് വിളിച്ചത്; സഖാവ് എ കെ ജി ദിനത്തിൽ ബിനീഷ് കോടിയേരി പങ്കു വച്ച കുറിപ്പ്

ഇന്ത്യയിലെ അധ്വാനിക്കുന്നതൊഴിലാളിവർഗ്ഗത്തിന്റെ ആശയും ആവേശവും ആണ് സഖാവ് എ കെ ജി . ജനങ്ങളുമായി നേരിട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങളിൽ നേരിട് നിന്ന് പോരാട്ടം നയിച്ചു വിജയിപ്പിച്ചെടുന്നതിൽ എ കെ ജി യെ പോലെ മറ്റൊരു നേതാവ് ഇന്ത്യയിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ് , അതുകൊണ്ട് തന്നെയാണ് സഖാവിനെ പാവങ്ങളുടെ പടത്തലവൻ എന്ന് ജനങ്ങൾ പേരിട്ട് വിളിച്ചത് . സഖാവ് എ കെ ജി ദിനത്തിൽ ബിനീഷ് കോടിയേരി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സഖാവ് എ കെ ജി ദിനം.
ഇന്ത്യയിലെ അധ്വാനിക്കുന്നതൊഴിലാളിവർഗ്ഗത്തിന്റെ ആശയും ആവേശവും ആണ് സഖാവ് എ കെ ജി . ജനങ്ങളുമായി നേരിട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങളിൽ നേരിട് നിന്ന് പോരാട്ടം നയിച്ചു വിജയിപ്പിച്ചെടുന്നതിൽ എ കെ ജി യെ പോലെ മറ്റൊരു നേതാവ് ഇന്ത്യയിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ് , അതുകൊണ്ട് തന്നെയാണ് സഖാവിനെ പാവങ്ങളുടെ പടത്തലവൻ എന്ന് ജനങ്ങൾ പേരിട്ട് വിളിച്ചത് .
സ്വതന്ത്ര സമര പോരാളി കേരളത്തിൽ നിലനിന്നിരുന്ന ജാതി ഉത്തനീചത്വങ്ങൾക്കെതിരെ ഉള്ള നവോദ്ധാന പോരാട്ടങ്ങളുടെ മുന്നണി പോരാളിയും ആയിരുന്നു എ കെ ജി .കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപം കൊല്ലുന്നതിൽ നായകത്വം വഹിച്ച നേതാക്കളിൽ ഒരാൾ . നിരവധി കർഷക ഭൂ സമരങ്ങളളിലൂടെ അവകാശപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ എ കെ ജി യുടെ നേത്രുത്തൽ നടന്ന മിച്ച ഭൂമി പിടിച്ചെടുക്കൽ സമരം പട്ടിണി ജാഥതുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത സമര പദങ്ങൾ .
ഇന്ത്യൻ കോഫി ഹൗസ് സ്ഥാപകൻ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളും വ്യക്തിത്വവും ഉള്ള നേതാവ് . നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ അജണ്ടകളെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്താണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചത്. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്‌ട്രീയമായ സാമ്രാജ്യത്ത്വവിരുദ്ധ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ ഒരുപ്രധാന പോരാളിയായിരുന്നു എ.കെ.ജി.
പാലിയം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നതിലും എ.കെ.ജി സുപ്രധാനമായ പങ്ക് വഹിച്ചു. കോഴിക്കോട് - ഫറോക്ക് മേഖലയില്‍ മലബാറിലെ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, പണിമുടക്കുകള്‍ സംഘടിപ്പിച്ചതും സഖാവ് പി കൃഷ്‌ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറില്‍ ഉശിരന്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്.
എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു. എവിടെ ഒരനീതിസംഭവിച്ചാലും തൽസമയം എ കെ ജി അവിടെ എത്തുകയും ജനങ്ങളെ അണിനിരത്തി പ്രതിഷേധസമരം ആരംഭിക്കുകയും ചെയ്തിരിക്കും എന്നതാണ് നാടിന്റെ അനുഭവം. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയര്‍ത്തി. മാതൃരാജ്യത്തെ കൊളോണിയൽ നുകത്തിൽനിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനുംവേണ്ടി വിശ്രമരഹിതമായി പോരാടിയ ജീവിതമായിരുന്നു എ കെ ജിയുടേത്.
ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകൾക്കുള്ളിലായിരുന്നു. 20 തവണ തടവറയിൽ അടയ്ക്കപ്പെട്ടു. വർഷങ്ങൾ നീണ്ടതായിരുന്നു ജയിൽവാസം. സമരപോരാട്ടങ്ങളില്‍ സജീവമാകാന്‍ ജയില്‍ ചാടിയ അനുഭവവും എ.കെ.ജിക്കുണ്ട്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോഴും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട് പ്രക്ഷോഭത്തെത്തുടര്‍ന്ന് ഒക്‌ടോബര്‍ 24-നാണ് സഖാവ് മോചിതനാകുന്നത്.
കോടതി പോലും എ.കെ.ജിക്ക് സമരവേദിയായിരുന്നു. മുടവന്‍മുഗള്‍ കേസുമായി ബന്ധപ്പെട്ട് എ.കെ.ജിയെ ജയിലിലടച്ചപ്പോള്‍ അതിനെതിരെ സ്വയം കേസ് വാദിച്ച് മോചനം വാങ്ങിയ അനുഭവവും സഖാവിനുണ്ട്. ഭരണഘടനയുടെ 22-ാം വകുപ്പിലെ ചില പഴുതുകള്‍ ഉപയോഗിച്ച് കരുതല്‍ തടങ്കല്‍ നിയമപ്രകാരം രാഷ്ട്രീയ എതിരാളികളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്‌ക്കാനുള്ള നിയമം സര്‍ക്കാര്‍ ഉണ്ടാക്കി. ഇത് ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച് അന്ന് ജയിലിലായിരുന്ന എ.കെ.ജി സുപ്രീംകോടതിയെ സമീപിച്ചു.
ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്‌ചയുടെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയില്‍ 'എ.കെ. ഗോപാലന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് മദ്രാസ്' എന്ന പേരില്‍ വിളിക്കുന്നു. നിയമവിദ്യാര്‍ത്ഥികള്‍ക്ക് ഈ കേസ് പഠനവിഷയമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റ്റായിരുന്നു എ.കെ.ജി.
താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാർന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എ കെ ജിയുടേത്. കേരളത്തിന്റെ അയിത്തോച്ചാടന പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂർ സത്യഗ്രഹം. അതിന്റെ വളന്റിയർ ക്യാപ്റ്റനായിരുന്ന എ കെ ജിക്ക് കടുത്ത മർദനം ഏൽക്കേണ്ടിവന്നു. പിന്നീട് നാടിന്റെ പലഭാഗത്തുനിന്നും അയിത്തോച്ചാടന സമരങ്ങളും പന്തീഭോജന പ്രക്ഷോഭങ്ങളും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങളുമുണ്ടായി.
ഇതിലെല്ലാം എ കെ ജിയുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത് ജനവിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കണ്ണൂർ ജില്ലയിലെ കണ്ടോത്ത് എ കെ ജി നടത്തിയത്. അന്ന് എതിരാളികൾ എ കെ ജിയെ ബോധംകെടുംവരെ ക്രൂരമായി മർദിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കൾ അപൂർവമാണ്.
എ.കെ.ജി നയിച്ചിട്ടുള്ള ജാഥകളെല്ലാം തന്നെ രാഷ്‌ട്രീയകൊടുങ്കാറ്റുകള്‍അഴിച്ചുവിട്ടിട്ടുള്ളവയാണ്. രാജ്യത്ത് എവിടെ ജനങ്ങളെ ഭരണകൂടവും ജന്മി മുതലാളിത്തശക്തികളും പീഡിപ്പിക്കുന്നുവോ, അവിടങ്ങളിലെല്ലാം പാർലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി ഓടിയെത്തുമായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകസമരങ്ങളിൽ എ കെ ജി ആവേശകരമായ സാന്നിധ്യമായി.
തെലങ്കാനയിലെ കർഷകപ്പോരാളികളെ കൊന്നൊടുക്കുന്ന ഭരണകൂടഭീകരതയ്ക്കെതിരെ കൊടുങ്കാറ്റായി ആന്ധ്രയിലെ ഗ്രാമങ്ങളിൽ എ കെ ജി നടത്തിയ പര്യടനവും അമരാവതിയിലെ കർഷകരെ കുടിയൊഴിപ്പിച്ച സർക്കാർനടപടിക്കെതിരെ എ കെ ജി നടത്തിയ നിരാഹാരസമരവും മുടവൻമുകളിൽ മതിൽചാടിയ മിച്ചഭൂമിസമരവും കർഷകസമരങ്ങളിലെ സുപ്രധാന ഏടുകളാണ്.
മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മൊറാർജി ദേശായി ഭരണം നടത്തുമ്പോൾ, ബോംബെയിൽ മറാത്തി ജനത നടത്തിയ സമരത്തെ സർക്കാർ നേരിട്ടത് ലാത്തിയും വെടിയുണ്ടയും കൊണ്ടായിരുന്നു. ഒരുഡസനിലേറെപ്പേരെ വെടിവച്ചുകൊന്നു. നിശാനിയമവും പ്രഖ്യാപിച്ചു. ഈ ഭീകരാവസ്ഥയ്ക്ക് അന്ത്യംകുറിക്കാൻ എ കെ ജി നടത്തിയ പോരാട്ടം ഉപകരിച്ചു. എ കെ ജിയുടെ സമരപാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ചിന്റെ വിജയം.
എ കെ ജി പ്രസിഡന്റ് സ്ഥാനം വഹിച്ച സംഘടനയാണ് അഖിലേന്ത്യാ കിസാൻസഭ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ.കെ.ജി സജീവമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ അര്‍ദ്ധ ഫാസിസ്റ്റ് ഭീകരവാഴ്‌ച നടപ്പിലാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്‌ത്തിയ ഘട്ടത്തിലാണ് എ കെ ജി വിട പറഞ്ഞത് . ഇന്ത്യയിലെ മർദിതരും പീഡിതരുമായ അടിച്ചമർത്തപ്പെടുന്നവന്റെയും പോരാട്ടങ്ങളിൽ സഖാവ് എ കെ ജി എന്നും ആവേശമാണ് ....
ഈ കാലത് എ കെ ജി പറഞ്ഞ ഓരോ വാചകങ്ങളും നാം ചേർത്ത് പിടിക്കേണ്ടതാണ് . "ഭാരതത്തിൽ ഭാരം ചുമക്കുന്നവരുടെയും,അദ്ധ്വാനിക്കുന്നവരുടെയും, വസന്തകാലം വിരിയും... ആ വസന്തത്തിന്റെ പിറവി കാണാൻ എനിക്ക് കഴിഞ്ഞില്ലെന്നുവരാം... എന്റെ സഖാക്കൾക്ക് അത് കാണാൻ കഴിയും..." സഖാവ് എ കെ ജി : പവങ്ങളുടെ പടത്തലവൻ
https://www.facebook.com/Malayalivartha