കല്ലായിൽ കല്ല് പറിച്ച് നാട്ടുകാർ... പാകിസ്ഥാനല്ല ഇത് പാറാമ്പുഴയാണ്... പോക്രിത്തരം ഇങ്ങോട്ട് എടുക്കേണ്ട! പേടിച്ച് കല്ലുമായി അധികൃതർ ഓടി...

കേരളത്തിൽ അങ്ങോളമിങ്ങോളം കെ റെയിൽ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിഷേധ പരിപാടികളുമാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. സില്‍വര്‍ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെമ്പാടും സമരസമിതി ശക്തമായ പ്രതിഷേധ പരിപാടികളാണ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. ഇന്നും കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം കടുക്കുന്ന സാഹചര്യമാണുള്ളത്.
പലയിടത്തും നാട്ടുകാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഒക്കെയാണ് ഇപ്പോൾ നടക്കുന്നത്. കോട്ടയം നട്ടാശേരിയില്‍ ഇന്നും സംഘര്‍ഷം. സിൽവർലൈനു വേണ്ടി നട്ടാശേരിയിൽ കല്ലിടാനുള്ള ശ്രമം സമരസമിതിയും നാട്ടുകാരും യുഡിഎഫും ചേർന്നു തടഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കല്ലെടുത്തു തോട്ടിലെറിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി.
കോട്ടയം നട്ടാശേരിയിൽ ഉദ്യോഗസ്ഥർ കൊണ്ടു വന്ന കല്ല് നാട്ടുകാർ തോട്ടിലെറിഞ്ഞു. രാവിലെ എട്ടരയോടെ വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ ഇവിടേക്കെത്തിയത്. ആദ്യം നാട്ടുകാർ സംയമനത്തോടെയാണ് ഉദ്യാഗസ്ഥരോട് സംസാരിച്ചതെങ്കിലും പിന്നീട് വലിയ രീതിയിലുള്ള പ്രതിഷേധമായി മാറുകയായിരുന്നു.
ജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തി വിടാതെ പൊലീസ് വഴി തടഞ്ഞ് വയ്ക്കുകയാണ് ചെയ്യുന്നത്. നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും പൊലീസ് അവരെ അടുപ്പിക്കാൻ കൂട്ടാക്കിയില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ എത്തിയത്. കല്ലുകൾ തോട്ടിലേക്ക് എറിഞ്ഞതിന് പിന്നാലെ പൊലീസും നാട്ടുകാരും തമ്മിൽ ചെറിയ തോതിലുള്ള സംഘർഷവുമുണ്ടായി. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധിക്കാനെത്തിയത്. കുഴി കുത്താനുള്ള ഉപകരണം നാട്ടുകാർ തിരിച്ചെടുപ്പിക്കുകയും ചെയ്തു.
വഴി തടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാക്കിസ്ഥാന്‍ അതിര്‍ത്തി അല്ലെന്നും ഉറക്കെ വിളിച്ച് കൊണ്ടാണ് ജനപ്രതിനിധികള്‍ സ്ഥലത്ത് തടിച്ച് കൂടിയിരിക്കുന്നത്. എല്ലാ കല്ലിനും എല്ലാ ദിവസവും കാവൽ നിൽക്കാൻ പൊലീസിനു കഴിയില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
നേരം വെളുക്കുന്നതിനു മുൻപ് ഇത്രയും പൊലീസെത്തി ജനങ്ങളെ പേടിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് അവർ ആരോപിക്കുന്നത്. ഞങ്ങള്‍ തീവ്രവാദികളാണെന്നു ചാനലില്‍ വന്ന് നേതാക്കള്‍ പറയരുതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. പൊലീസ് നടപടിയെ തുടര്‍ന്ന് നാട്ടുകാര്‍ സിൽവർലൈൻ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സ്ത്രീകളടക്കം നിരവധിപ്പേരാണു ഇപ്പോൾ രംഗത്തുള്ളത്.
ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. പിഴുതെടുത്ത കല്ലുമായിട്ടാണ് സമരക്കാർ പ്രതിഷേധം നടത്തിയത്. മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. സമരത്തിന് പിന്നിൽ തീവ്രവാദബന്ധമുള്ളവരാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെ വ്യാപകമായ രീതിയിൽ മന്ത്രിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
അതിനിടെ, സിൽവർലൈൻ പദ്ധതിയുടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞുള്ള പ്രതിഷേധങ്ങൾ നേരിടാൻ നിയമനടപടിക്ക് സർക്കാർ. സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കലിനെതിരായ നിയമപ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. ഇതുപ്രകാരം കേസെടുത്തു സമരക്കാരെ അറസ്റ്റ് ചെയ്യാനാണു നീക്കം. അറസ്റ്റിലാകുന്നവർ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിനു തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.
സ്ഥാപിച്ച കല്ലുകൾ പിഴുതു മാറ്റിയിട്ടുണ്ടെകിൽ കെ–റെയിൽ, അക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനു നോട്ടിസ് നൽകും. അതു പ്രകാരമാകും പൊലീസ് കേസെടുക്കുക. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു പ്രത്യേകം കേസെടുക്കും. ഇപ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താനാണ് ആലോചന. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ജനങ്ങൾ മുന്നോട്ട് നീങ്ങുന്നത്.
കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. റോഡിന്റെ രണ്ട് വശവും പൊലീസ് തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു.
കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. കെ റെയിൽ ഉദ്യോഗസ്ഥർ ഇവിടെ കല്ലിടൽ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. കല്ലിടാനുള്ള കുഴിയെടുക്കാൻ സമ്മതിച്ചില്ല. കല്ല് പ്രതിഷേധക്കാർ എടുത്ത് കളഞ്ഞു. കുഴിക്കുത്തുന്ന ഉപകരണം തിരികെ വാഹനത്തിൽ വെപ്പിച്ചു. പ്രതിഷേധം തുടരുകയാണ്.
ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. ചോറ്റാനിക്കരയിലും ഇന്ന് കല്ലിടുന്നില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.
മലപ്പുറം തിരുനാവായയിലും നാട്ടുകാര്‍ പ്രതിഷേധ രംഗത്തുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചിരുന്നു. ഇന്നു വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്നു സൂചനയുള്ളതിനാൽ നാട്ടുകാര്‍ സ്ഥലത്തു നിന്നും പോകാതെ നിൽക്കുകയാണ്. അതേസമയം, കോഴിക്കോട്ടും ചോറ്റാനിക്കരയിലും സിൽവർലൈൻ കല്ലിടൽ സർവേ മാറ്റിവച്ച വാർത്തയാണ് ലഭിക്കുന്നത്.
അതിരടയാളമായ വച്ചിരിക്കുന്ന കല്ലുകൾ പിഴുതെറിഞ്ഞുള്ള പ്രക്ഷോഭം സർക്കാരിനു തലവേദനയായ പശ്ചാത്തലത്തിലാണു കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുന്നത്. പ്രതിഷേധം കാരണം പദ്ധതിയുടെ സാമൂഹികാഘാത പഠനം നീളുകയാണ് ചെയ്യുന്നത്.
സിൽവർ ലൈനിന്റെ അതിരു നിർണയിച്ചാലേ അതിൽനിന്ന് എത്ര മാത്രം അകലത്തിലുള്ളവരെ പദ്ധതി ബാധിക്കുമെന്ന സാമൂഹികാഘാത പഠനം നടത്താൻ സാധിക്കൂ. ഈ പഠനം പൂർത്തിയാക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ സർക്കാരിന് കഴിയില്ല.
https://www.facebook.com/Malayalivartha