പത്തനംതിട്ടയില്‍നിന്ന് തൃശ്ശൂര്‍ക്ക് പോകാൻ യുവതി കെ.എസ്.ആര്‍.ടി.സി.ബസില്‍ കയറിയതോടെ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സ്വഭാവം മാറിമറിഞ്ഞു; ബസിൽ യുവതിയെ കടന്നുപിടിച്ച് യുവാക്കൾ; പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ് !

ഞായറാഴ്ച രാത്രി 11.30-ാടെ പത്തനംതിട്ട-കല്‍പ്പറ്റ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി.ബസില്‍ യുവതിയെ കടന്നുപിടിച്ചതിന് രണ്ടുപേര്‍ പിടിയില്‍.റാന്നി സ്വദേശികളായ നിമില്‍(34), സ്വരാജ്(25) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ മദ്യലഹരിയിലായിരുന്നു. പത്തനംതിട്ടയില്‍നിന്ന് തൃശ്ശൂര്‍ക്കുപോകാനാണ് യുവതി ബസില്‍ കയറിയത്. റാന്നിയിലേക്ക് പോകാനാണ് പ്രതികള്‍ ബസില്‍ കയറിയതെങ്കിലും മദ്യലഹരിയില്‍ ഇവരും തൃശ്ശൂര്‍ക്ക് ടിക്കറ്റെടുത്തു. ഈരാറ്റുപേട്ട കഴിഞ്ഞപ്പോള്‍ ഇരുവരുംചേര്‍ന്ന് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ ജീവനക്കാര്‍ ബസ് മേലുകാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
യുവതിയുടെ മൊഴിയില്‍ പോലീസ് കേസെടുത്തു. പാലാ ഡിവൈ.എസ്.പി. ഷാജു ജോസ്, എസ്.ഐ.മാരായ മനോജ് കുമാര്‍, നാസര്‍, സനല്‍കുമാര്‍, സി.പി.ഒ. വരുണ്‍, വിനോജ്, ബിബിന്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
https://www.facebook.com/Malayalivartha