വിമോചന സമരം ഇവിടെ നടക്കാന്‍ പോകുന്നില്ല; ആര് നുഴഞ്ഞു കയറിയാലും അവരുടെ ലക്ഷ്യം നടക്കില്ല; കേരളത്തില്‍ കല്ലില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന് കല്ലിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ലെന്നും ആ കാലം മാറിപ്പോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കെ റെയില്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു കോടിയേരിയുടെ പ്രതികരണം. വിമോചന സമരം ഇവിടെ നടക്കാന്‍ പോകുന്നില്ല എന്നു തന്നെയാണ് ഞാന്‍ ഇന്നലെ പറഞ്ഞത്. അത് സംബന്ധിച്ച് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ഇന്നലെ പ്രതികരിക്കുകയും ചെയ്തു. ഞങ്ങള്‍ ഈ സമരത്തിന് അനുകൂലവുമല്ല പ്രതികൂലവുമല്ല എന്നാണ് അവര്‍ പറഞ്ഞത്. ആര് നുഴഞ്ഞു കയറിയാലും അവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല' - കോടിയേരി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ നടത്തിയത് തല്ല് കിട്ടേണ്ട സമരമാണ്. കളക്ടറേറ്റിന്റേയും സെക്രട്ടറിയേറ്റിന്റേയും ഉള്ളില്‍ കയറി കല്ലിടുന്നു. ശരിക്കും അടി കിട്ടേണ്ട സമരാണ് നടത്തിയത്. പക്ഷേ പൊലീസ് സംയമനം പാലിച്ചു. ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് പൊലീസ് സംയമനം പാലിച്ചതെന്നും കോടിയേരി വ്യക്തമാക്കി.
കല്ല് വേറെയും കിട്ടും. ഇവര്‍ എടുത്തുകൊണ്ട് പോയെന്ന് കരുതി കല്ലിന് ക്ഷാമമില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന് കല്ലിടുകയും ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നമാണെങ്കില്‍ അത് പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഭൂമി നഷ്ടപ്പെടുന്ന ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഏറ്റെടുക്കുകയുള്ളൂ. അതിന് മുമ്ബ് ആരുടേയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha