അതിജീവിതയ്ക്ക് പബ്ലിക് പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാം..സർക്കാരിന്റെ പുതിയ നിർദ്ദേശം

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് താല്‍പ്പര്യമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. അതിജീവിതയുടെ അഭിപ്രായം മാനിച്ചായിരിക്കും പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക.
ആരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നിര്‍ദേശിക്കാന്‍ അതിജീവിതയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അനില്‍കുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് നീക്കം.
നടിയെ ആക്രമിച്ച കേസില്‍ ഈ മാസം അവസാനത്തോടെ തുടരന്വേഷത്തില്‍ ഉള്‍പ്പെടെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് സുപ്രധാനമായ സര്‍ക്കാര്‍ ഇടപെടല്‍. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആരായിരിക്കണം എന്ന നിര്‍ദേശം അതിജീവിത ഇന്ന് തന്നെ സര്‍ക്കാറിന് കൈമാറാനാണ് സാധ്യത. നേരത്തെ രാജിവച്ച രണ്ട് അഭിഭാഷകരില്‍ ഒരാളെ തന്നെ അതിജീവിത നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ കോടതി സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് നേരത്തെ ഉണ്ടായിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ അനില്‍ കുമാര്‍ രാജിവെച്ചത്. വിചാരണ ഘട്ടത്തില്‍ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് രാജിവച്ചത്.
കോടതി നടപടികള്‍ക്കിടയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ അനില്‍ കുമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് രാജി സമര്‍പ്പിക്കുകയായിരുന്നു. കോടതിക്ക് എതിരായ സമാനമായ ആരോപണങ്ങളായിരുന്നു രാജിവച്ച് മാറിയ രണ്ട് പ്രോസിക്യൂട്ടര്‍മാരും സ്വീകരിച്ചത്.
തുടര്‍ന്ന്, കഴിഞ്ഞ അഞ്ച് മാസമായി കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിലായിരുന്നു കേസിലെ നടപടികള്‍ പുരോഗമിച്ചത്.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പോരാടാന്‍ ഉറച്ച് തന്നെയാണ് അതിജീവിതയുടെ നീക്കങ്ങള്‍. കോടതിയില്‍ അതിജീവിത സ്വന്തമായി അഭിഭാഷകനെ നിയമിച്ചേക്കും. ഇതുള്‍പ്പെടെ അതിജീവിതയുടെ ഭാഗത്ത് നിന്നും സുപ്രധാന നീക്കങ്ങള്‍ ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha