Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബിജെപിയുടെ കാലുപിടിച്ച് അതും സ്വന്തമാക്കി.. കുറ്റംപറഞ്ഞും തെറിവിളിച്ചും ഒടുവില്‍ മോദി മോഡല്‍ സ്വീകരിക്കാന്‍ പിണറായിയുടെ മുറി സജ്ജം! ഈ സഖാക്കന്മാര്‍ക്ക് നാണമില്ലേ?

14 MAY 2022 12:17 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ പിണറായി സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ സ്വീകരിച്ചിരുന്നു. ഗുജറാത്ത് മോഡല്‍ ഡാഷ്‌ബോര്‍ഡ് കേരളത്തിലും ഉടന്‍ തയ്യാറാകും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് സിഎം ഡാഷ്‌ബോര്‍ഡ് സജ്ജീകരിക്കുന്നത്. ചീഫ് സെക്രട്ടറി ഗുജറാത്തിലെത്തി ഡോഷ്ബാര്‍ഡിനെ കുറിച്ച് പഠിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ ഡാഷ്‌ബോര്‍ഡിനെ കുറിച്ച് ചീഫ് സെക്രട്ടറി പ്രകീര്‍ത്തിച്ചത് നേരത്തെ വിവാദമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നതും, ഗുജറാത്തില്‍ പോയി വിശദാംശങ്ങള്‍ പഠിച്ച് കേരളത്തില്‍ നടപ്പാക്കാനാകുമോയെന്ന് നോക്കാന്‍ ഉപദേശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തുന്ന സംസ്ഥാന ചീഫ്‌സെക്രട്ടറി ഡോ. വി.പി. ജോയിയുടെ കത്ത് പുറത്തായതോടെയാണ് വിവാദങ്ങള്‍ കൂടുതല്‍ ശക്തമായത്.

 

മാത്രമല്ല ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ബോദ്ധ്യപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

ഡാഷ്‌ബോര്‍ഡിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമാണ് ഈ സംവിധാനം. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും ഡാഷ്‌ബോര്‍ഡ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെത്തിയ ചീഫ്‌സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ. ഉമേഷും ഇന്നലെ രാവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലിനെ ഗാന്ധിനഗറിലെ വസതിയിലെത്തി കണ്ടു.

ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ ഉള്‍പ്പെടെയുള്ളത്. ഗുജറാത്ത് ചീഫ്‌സെക്രട്ടറിയാണ് അവതരണം നടത്തിയത്. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഡോ. വി.പി. ജോയി ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിക്ക് കൈമാറും.

 

ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗുജറാത്ത് എന്ന് കേള്‍ക്കുമ്പോഴേ ഹാലിളകുന്ന സഖാക്കള്‍ ഇപ്പോള്‍ ഗുജറാത്ത് മോഡല്‍ സ്വീകരിച്ചിരിക്കുകയാണ് എന്നെല്ലാമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഗുജറാത്തിലെ ബി.ജെ.പി ഭരണം നല്ല മാതൃകയല്ലെന്ന് വിമര്‍ശിച്ചിരുന്ന ഇടതുപക്ഷത്തെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു ചീഫ്‌സെക്രട്ടറിയുടെ കത്ത്.

മാത്രമല്ല വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ വികസനങ്ങള്‍ അവിടെ തന്നെ വെച്ചാല്‍ മതി.. ഇങ്ങ് കേരളത്തിലേക്ക് ഇറക്കേണ്ട എന്ന് പറഞ്ഞ് വലിയ വീമ്പിളക്കിയിരുന്നു സിപിഎം.ഗുജറാത്തിനെ മാതൃകയാക്കി കേരളത്തിലെ മണ്ണിനേയും പ്രകൃതിയേയും റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞത്. കൂടാതെ 2013ല്‍ കേരളം യുഡിഎഫ് സര്‍ക്കാരിന്റെ കൈകളിലായിരുന്ന സമയത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമെല്ലാം സിപിഎമ്മുകാര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, അതിരൂക്ഷമായാണ് യുഡിഎഫിന്റെ ഈ നടപടിയെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിമര്‍ശിച്ചത്.

 

ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിപിഎം പരസ്യമായി പറഞ്ഞിരുന്നത്. ഇതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറിയെ പിണറായി അങ്ങ് ഗുജറാത്തിലേക്ക് അയച്ചത്.

വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (7 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends