പെറ്റമ്മയെ വിറകുപുരയിലാക്കി മകളുടെ പ്രതികാരം.. കേരളം നടുങ്ങിയ ആ വാര്‍ത്തക്ക് പിന്നിലെ സത്യം ഇങ്ങനെയോ! ശബ്ദരേഖ മലയാളിവാര്‍ത്ത പുറത്തുവിടുന്നു..

മകള്‍ ചതിച്ച് വീട് സ്വന്തമാക്കി, കാന്‍സര്‍ രോഗിയായ അമ്മ ദുരിതത്തില്‍. അമ്മണി എന്ന 82 കാരി ഇപ്പോള്‍ കഴിയുന്നത് വിറകുപുരയിലാണ് എന്നൊക്കെയുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസം മുമ്പ് പ്രചരിച്ചിരുന്നു. പ്രമുഖ മാധ്യമങ്ങളൊക്കെ തന്നെ ഈ വാര്‍ത്തകള്‍ നല്‍കിയിരുന്നു.
ആ അമ്മ വിറകുപുരയില്‍ കിടക്കുന്ന ചിത്രങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മാത്രമല്ല അമ്മയുടെ പണം തട്ടാന്‍ മകള്‍ ഷാജി പല തവണ ശ്രമിച്ചെന്നും വീട്ടില്‍ കൊണ്ടു നിര്‍ത്തി ഷാജിയും ഭര്‍ത്താവും മര്‍ധിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
മകള്‍ക്കും മരുമകനുമെതിരെ അമ്മിണി ആര്‍.ഡി.ഒക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന് ശേഷമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചതിക്കപ്പെട്ടത് അമ്മയല്ല മറിച്ച് താനാണെന്ന സത്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഷാജി. സഹോദരങ്ങളും അമ്മയും ചേര്‍ന്ന് തന്നെ ചതിച്ചെന്നാണ് ഷാജി മലയാളി വാര്‍ത്തയോട് പ്രതികരിച്ചത്.
അതേസമയം കാന്‍സര്‍ എന്ന വ്യാധി അമ്മിണിക്ക് ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഷാജിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് സഹോദരന്മാര്‍ നടത്തുന്നത് എന്നും അയല്‍വാസികള്‍ പ്രതികരിച്ചു.
കേരളക്കരയെ ഞെട്ടിച്ച വാര്‍ത്ത കാണാം..
https://www.facebook.com/Malayalivartha