17 വര്‍ഷത്തെ നെഞ്ചു നീറിയുള്ള കാത്തിരിപ്പിനൊടുവില്‍ രാഹുലിന്റെ അച്ഛന്‍ ജീവനൊടുക്കി.... താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണില്‍ വിളിച്ച് പറഞ്ഞു, ഉടന്‍ അയല്‍ക്കാരെ വിവരം മിനി അറിയിച്ച് അവര്‍ ഓടിയെത്തുമ്പോഴേക്കും.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് ഭാര്യയും മകളും, രാജുവിന്റെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി

17 വര്‍ഷത്തെ നെഞ്ചു നീറിയുള്ള കാത്തിരിപ്പിനൊടുവില്‍ രാഹുലിന്റെ അച്ഛന്‍ ജീവനൊടുക്കി.... താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണില്‍ വിളിച്ച് പറഞ്ഞു, ഉടന്‍ അയല്‍ക്കാരെ വിവരം മിനി അറിയിച്ച് അവര്‍ ഓടിയെത്തുമ്പോഴേക്കും.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് ഭാര്യയും മകളും, രാജുവിന്റെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി.
17 വര്‍ഷത്തെ നെഞ്ചു നീറിയുള്ള കാത്തിരിപ്പിനൊടുവില്‍ രാഹുലിന്റെ അച്ഛന്‍ ജീവനൊടുക്കി.... താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണില്‍ വിളിച്ച് പറഞ്ഞു, ഉടന്‍ അയല്‍ക്കാരെ വിവരം മിനി അറിയിച്ച് അവര്‍ ഓടിയെത്തുമ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി.
സങ്കടം അടക്കാനാവാതെ നിലവിളിച്ച് ഭാര്യയും മകളും, രാജുവിന്റെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി.
ആലപ്പുഴയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിന്റെ അച്ഛന്‍ എ കെ രാജുവാണ് ജീവനൊടുക്കിയത്. കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷം തികഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജു ജീവനൊടുക്കിയത്.
ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മെയ് 18നാണ് കാണാതായത്. കാണാതാകുമ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ഇവിടെ നിന്നാണ് കാണാതാകുന്നത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ല്‍ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിടുകയാണ് ഉണ്ടായത്. എന്നാല്‍ സിബിഐക്കും കേസില്‍ ഒന്നും കണ്ടെത്താനായില്ല.
രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടെന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ വരെ ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മുത്തച്ഛന്‍ ശിവരാമ പണിക്കരും മരിച്ചിരുന്നു. കുഞ്ഞിനെ കാണാതാകുമ്പോള്‍ വിദേശത്തായിരുന്നു രാജു.
മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടില്‍ വന്നതായിരുന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു - മിനി ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. ശിവാനി എന്ന് പേരുള്ള ഈ പെണ്‍കുട്ടി ഇപ്പോള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മിനി കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറില്‍ ജീവനക്കാരിയാണ്. രാഹുലിനായുള്ള കാത്തിരിപ്പവസാനിപ്പിച്ച് രാജു ജീവിതമൊടുക്കിയപ്പോള്‍ തനിച്ചായത് ഭാര്യയും മകളുമാണ്. മകന്റെ വേര്‍പാടില്‍ മനംനൊന്ത് കഴിയുന്ന മിനിക്ക് ഭര്‍ത്താവിന്റെ വിയോഗവും താങ്ങാനാവുന്നതിനപ്പുറമാണ്.
https://www.facebook.com/Malayalivartha