കോഴിക്കോട് ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്ക്... പെരുമ്പാവൂര്‍ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം, ഇടിയുടെ ആഘാതത്തില്‍ തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു, അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ്

കോഴിക്കോട് ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്ക്. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് പോയവരുടെ ബസ് തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു. ഈ ബസില്‍ നാല്‍പതോളം പേരും മറ്റേ ബസില്‍ ഇരുപതിലധികം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
ഇതില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരുമ്പാവൂര്‍ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് .
https://www.facebook.com/Malayalivartha