നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍.... ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേള്‍ക്കുക, ആരോപണങ്ങളുടെ നിജസ്ഥിതി കോടതിയെ ധരിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാമെന്ന പ്രതീക്ഷയല്‍ വിജയ് ബാബു

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍.... ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേള്‍ക്കുക, ആരോപണങ്ങളുടെ നിജസ്ഥിതി കോടതിയെ ധരിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാമെന്ന പ്രതീക്ഷയല്‍ വിജയ് ബാബു.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നിരുന്നു. പ്രതിയെ രാജ്യത്തെത്തിക്കാന്‍ എംബസി മുഖേന നടത്തുന്ന ശ്രമങ്ങള്‍ സര്‍ക്കാര്‍, കോടതിയെ അറിയിക്കും.
അതേസമയം ബലാത്സംഗക്കേസില്‍ പ്രതിയായതിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബുജോര്‍ജിയയില്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ശ്രമം തുടരുന്നു. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബിസി മുഖേന അവിടുത്തെ വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട് റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാല്‍ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്
. ജോര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസിന്റെ ഈ നീക്കം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്്.നേരത്തെ മെയ് 19-ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു.
താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് .
വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചനകള്‍ . ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ.ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസിന്റെ അടുത്ത നീ്ക്കം.
"
https://www.facebook.com/Malayalivartha