കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി... ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റി, ബന്ധുവായ പ്രതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്, പ്രതി ഒളിവില്‍; പൂര്‍വവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ്

കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി... ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റി, പൂര്‍വവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് .
മരുതമണ്‍പള്ളി ആമ്പാടിയില്‍ തിലജനാ(44)ണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്. തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിളവീടില്‍ സേതുവിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് കേസെടുത്തു. പ്രതി ഒളിവില്‍ പോയി. പൂര്‍വവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു.
ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റി. തിലജന്‍ റോഡിനു മറുവശത്തുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ഓടിക്കയറി. പിന്നാലെവന്ന സേതു കടയ്ക്കുള്ളില്‍വെച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസെത്തി തിലജനെ പാരപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ നേരത്തേ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരന്‍ ജലജനെ ആറുമാസം മുമ്പ് ജങ്ഷനില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷന്‍ അംഗങ്ങളും ചേര്‍ന്ന് പിന്നീട് സേതുവിനെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് പോലീസ്.
https://www.facebook.com/Malayalivartha