ദിലീപിനും നീതി ആവശ്യമാണ്; കാലങ്ങളായി അദ്ദേഹത്തെ വേട്ടയാടുകയാണ്; ദിലീപിനെ അറസ്റ്റ് ചെയ്ത സമയം ദിലീപ് വില്ലനും പൊലീസുകാര്‍ നായകരുമായിരുന്നു; ദിലീപിന് കൂക്കുവിളി കിട്ടി; അവസാനം വന്നപ്പോള്‍ ദിലീപ് വിരോധികള്‍ പോലും പൊലീസിനെ അവിശ്വസിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി; നടി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനായി പൊലീസ് സമയം നീട്ടി ചോദിക്കാത്തത് അത് കിട്ടില്ലെന്ന പൂര്‍ണ്ണബോധ്യമുള്ളത് കൊണ്ടാണെന്ന് രാഹുല്‍ ഈശ്വര്‍

നടി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനായി പൊലീസ് സമയം നീട്ടി ചോദിക്കാത്തത് അത് കിട്ടില്ല എന്ന പൂര്‍ണ്ണബോധ്യമുള്ളത് കൊണ്ടാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇനിയും സമയം നീട്ടി ചോദിക്കരുതെന്ന് കഴിഞ്ഞ തവണയും കോടതി പറഞ്ഞിരുന്നു. അന്വേഷണ സംഘത്തിന്റെ ശ്രമം പുകമറ വെച്ച ശേഷം എല്ലാവരേയും മോശമാക്കാനായിരുന്നു. ഇപ്പോള്‍ നടക്കുന്ന പോരാട്ടം പുരുഷനെ കരിവാരി തേച്ചാലേ സ്ത്രീയ്ക്ക് നീതി കിട്ടൂ എന്ന കള്ള ദ്വന്ദത്തെ പൊളിക്കാനുള്ളത് കൂടിയാണ്.
എന്തിനാണ് അന്വേഷണ സംഘം ബോംബെയിലേക്ക് പോയത്. എക്‌സ്ട്രാക്ട് ചെയ്യാനായിട്ടാണ്. ദിലീപും തന്റെ മൊബൈലില്‍ പണ്ടുണ്ടായിരുന്ന ഡോക്യുമെന്റുകള്‍ എക്‌സ്ട്രാക്ട് ചെയ്യുവാനാണ് ബോംബെയിലേക്ക് പോയത്. തന്റെ സ്വന്തം ഫോണില്‍ നിന്ന് അങ്ങനെ ചെയ്യുന്നത് എങ്ങനെ കുറ്റമാകുമെന്നാണ് ദിലീപ് ചോദിക്കുന്നത്.
ഇന്ന് അത് നേരെ തിരിച്ചായി മാറിയിരിക്കുകയാണ്. ബൈജു പൗലോസ് വില്ലനും ദിലീപ് ഹീറോയുമാണ്. ഹീറോയായി ദിലീപ് തിരിച്ചുവരും എന്ന് ദിലീപ് വിരോധികള്‍ക്ക് നന്നായി അറിയാമെന്നും രാഹുൽ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ ഏതൊരാണിനേയും ഇല്ലാതാക്കി അവന്റെ കുടുംബം ഇല്ലാതാക്കി സാഡിസ്റ്റിക്ക് പ്ലെഷര്‍ ലഭിക്കുന്ന ഒരുപാട് ആൾക്കാരുണ്ടെന്നും രാഹുൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.
അത് വിജയ് ബാബുവിന്റെ കേസിലാണെങ്കിലും ദിലീപിന്റെ കേസിലാണെങ്കിലും ഉണ്ടാകുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ദിലീപിനും നീതി ആവശ്യമാണ്. ഫെമിനിസത്തിന്റേ പേരില്‍ ദിലീപിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ പാടില്ല. നമ്മള്‍ ഹ്യൂമനിസ്റ്റാകുക തന്നെ വേണം. ദിലീപിനോട് മനുഷ്യത്വം കാണിക്കണം. കാലങ്ങളായി അദ്ദേഹത്തെ വേട്ടയാടുകയാണ്.
ദിലീപിനെ അറസ്റ്റ് ചെയ്ത സമയം ദിലീപ് വില്ലനും പൊലീസുകാര്‍ നായകരുമായിരുന്നു. ദിലീപിന് കൂക്കുവിളി കിട്ടി. അവസാനത്തേക്ക് വന്നപ്പോള്‍ ദിലീപ് വിരോധികള്‍ പോലും പൊലീസിനെ അവിശ്വസിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ബൈജു പൗലോസിനേയും സംഘത്തേയും ദിലീപ് അനുകൂലികൾ ആദ്യമെ വിമര്‍ശിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ദിലീപ് വിരോധികളും അവരെ വിമര്‍ശിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനർത്ഥം പൊലീസിന്റ പ്രാപ്തിയില്ല എന്നതാണെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha