ആലപ്പുഴയില്‍ വള്ളികുന്നത്ത് അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി... മതിലുകളും വൈദ്യുത തൂണുകളും മരം വീണു തകര്‍ന്നു, വീടുകളുടെ മുകളിലേക്ക് വീഴാഞ്ഞത് മൂലം വന്‍ ദുരന്തമൊഴിവായി

ആലപ്പുഴയില്‍ വള്ളികുന്നത്ത് അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി... മതിലുകളും വൈദ്യുത തൂണുകളും മരം വീണു തകര്‍ന്നു, വീടുകളുടെ മുകളിലേക്ക് വീഴാഞ്ഞത് മൂലം വന്‍ ദുരന്തമൊഴിവായി.
ഇന്നലെ ഉച്ചയ്ക്കാണ് മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍പെട്ട് മരങ്ങള്‍ കടപുഴകി വീണത്. മതിലുകളും വൈദ്യുത തൂണുകളുമാണ് മരം വീണു തകര്‍ന്നത്.വീടുകളുടെ മുകളിലേക്ക് വീഴാഞ്ഞത് മൂലം ദുരന്തങ്ങള്‍ ഒഴിവായി. വട്ടക്കാട് കിണറുമുക്കിന് സമീപത്തായി വട്ടപ്പന മഠത്തില്‍ റോഡിലേക്കാണ് മരം മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
റോഡും തകര്‍ന്നനിലയിലായി. ശ്രീകൃഷ്ണ ഭവനത്തില്‍ കൃഷ്ണന്‍കുട്ടിയുടെ വസ്തുവില്‍ നിന്നിരുന്ന ആഞ്ഞിലി മരമാണ് റോഡിലേക്ക് മറിഞ്ഞു വീണത്. സമീപമുള്ള മതിലും റോഡില്‍ നിന്ന വൈദ്യുത തൂണുകളും തകര്‍ന്നു. തറയില്‍ രാമന്റെ പുരയിടത്തില്‍ നിന്ന മൂന്ന് വലിയ ആഞ്ഞിലി മരങ്ങള്‍ കടപുഴകി സമീപവാസിയുടെ മതിലില്‍ പതിച്ചു. മതിലുകള്‍ പൂര്‍ണമായി തകര്‍ന്നു.
മരങ്ങള്‍ വീണതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുകയുണ്ടായി. മരങ്ങള്‍ വെട്ടി മാറ്റി രാത്രി വൈകിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്.
" f
https://www.facebook.com/Malayalivartha