ശക്തമായി തുടരുന്ന മഴയില്‍ ഡെങ്കിപ്പനി പടരുന്നതിനു സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്...

ശക്തമായി തുടരുന്ന മഴയില്‍ ഡെങ്കിപ്പനി പടരുന്നതിനു സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്... റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും ഉപയോഗശൂന്യമായ പാത്രങ്ങളിലും കെട്ടി നില്‍ക്കുന്ന മലിനജലത്തില്‍ രോഗവാഹികളായ കൊതുകകളുടെ ലാര്‍വകള്‍ പെരുകുന്നത രോഗമുണ്ടാകാന്‍ സാധ്യതയേറെയാണ്.
റബര്‍ തോട്ടങ്ങളും പൈനാപ്പിള്‍ കൃഷിയും ഏറെയുള്ള കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണു നിര്‍ദേശമുള്ളത്. ഫോഗിങ് ഉള്‍പ്പെടെ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ .
എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും പ്രാരംഭ ലക്ഷണങ്ങള്‍ ഒരു പോലെയാണ്. അതിനാല്‍ പനി ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞു ചികില്‍സ ചെയ്യേണ്ടതാണ്. പനി തുടങ്ങുമ്പോള്‍ തന്നെ രക്ത പരിശോധന നടത്തി വ്യക്തത ഉറപ്പാക്കേണ്ടതാണ്. കടുത്ത പനിക്കു പുറമേ ശരീരവേദനയും വിശപ്പില്ലായ്മയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
ഏതാനും ദിവസം നീളുന്ന പനി വിട്ടൊഴിയുന്നതോടെ രോഗിയുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്നതാണ് ഡെങ്കിപ്പനിയെ അപകടകാരിയാക്കുന്നത്. വിദഗ്ധ പരിശോധനയിലൂടെ സ്ഥിരീകരിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കും.
വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കുന്നതിനൊപ്പം പാഴ്വസ്തുക്കളിലും കുപ്പികളിലുമെല്ലാം വെള്ളം നില്‍ക്കുന്നതിനുള്ള സാധ്യത തടയേണ്ടതും അത്യാവശ്യമാണ്. കൊതുകിലൂടെ മാത്രമേ ഡെങ്കിപ്പനിയുടെ വൈറസുകള്‍ പകരുകയുള്ളുവെന്നിരിക്കെ കൊതുകു പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണു പ്രതിരോധ നടപടിയെന്ന് അധികൃതര്‍ .
""
https://www.facebook.com/Malayalivartha