കാവ്യയ്ക്ക് ശുക്രനുദിച്ചു... അഭിഭാഷകരും കേസിൽ നിന്ന് പുറത്ത്...! ശനിദശ ഒഴിയാതെ ദിലീപ് നെട്ടോട്ടത്തിൽ, .31നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം, അധിക കുറ്റപത്രം അതിവേഗം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുപ്പ്...

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരംഭിച്ചത്.30ന് അധിക കുറ്റപത്രം നൽകി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. 31നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് അതിവേഗം അധിക കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്.
എട്ടാം പ്രതി ദിലീപിനൊപ്പം തുല്യപങ്ക് സംശയിച്ചിരുന്ന ഭാര്യ കാവ്യാ മാധവനെ പ്രതിയാക്കില്ല. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിൽ ഇനി തുടരന്വേഷണത്തിന് അന്വേഷണസംഘം സമയം നീട്ടി ചോദിച്ചേക്കില്ല. കാവ്യ സാക്ഷിയായി തന്നെ തുടരും.കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം ആരോപിച്ചിരുന്നു.
ഇവരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യം ഹൈക്കോടതിയിലും ഉന്നയിച്ചിരുന്നുവെങ്കിലും ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. ഇവരിൽ നിന്ന് മൊഴിയെടുക്കില്ലെന്നാണ് വിവരം. എഴുപത്തഞ്ചോളം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ദിലീപ് അഭിനയിച്ച സിനിമകൾ നിർമ്മിച്ചവരെയടക്കം ചോദ്യം ചെയ്തു. ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായർ മാത്രമേ അധിക കുറ്റപത്രത്തിൽ പ്രതിയാകൂ എന്നറിയുന്നു.
കേസിൽ അറസ്റ്റിലായ ഇയാളാണ് പ്രതികളും സാക്ഷികളും പറയുന്ന വിഐപി എന്ന് അന്വേഷണസംഘ കണ്ടെത്തുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇയാളാണ് ദിലീപിൻ്റെ വീട്ടിലെത്തിച്ചത് എന്നാണ് ആരോപണം.കേസിൽ തെളിവുകള്‍ ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് അന്ത്യശാസനം നല്‍കിയിരുന്നു. കേസിലെ പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കാൻ ആവശ്യമായ തെളിവുകളുണ്ടെങ്കിൽ ഈ മാസം 26നു മുൻപ് ഹാജരാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ തെളിവുസഹിതം ബോധിപ്പിച്ചതിനു ശേഷം മാത്രമേ കേസിൽ വാദം കേള്‍ക്കൂവെന്നും കോടതി വ്യക്തമാക്കി.ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഫാ. വിന്‍സെന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി.
കോട്ടയത്തുവെച്ചാണ് ഇദ്ദേഹത്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തെ ഫാ. വിക്ടറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കും.
https://www.facebook.com/Malayalivartha