സര്‍വീസ് ജീവിതത്തിലുടനീളം അഴിമതിയോ സ്വജനപക്ഷപാതമോ തീണ്ടാതിരിക്കാന്‍ പൊലീസ് സേനാംഗങ്ങള്‍ ശ്രദ്ധിക്കണം... വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 446 സേനാംഗങ്ങളുടെ പാസിങ്ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി...

ഏത് ആപത്തിലും ജനത്തിന്റെ ഉറ്റസഹായിയായി ഓടിയെത്തുന്ന സേനയായി പൊലീസ് മാറി കഴിഞ്ഞു. ഇതിനപവാദമായി കാണുന്ന ഒറ്റപ്പെട്ട വ്യക്തികളെയോ സംഭവങ്ങളെയോ മാതൃകയാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സര്‍വീസില്‍ സംശുദ്ധി പുലര്‍ത്തണം. ശമ്പളത്തിലൂടെ ആവശ്യമായ ജീവിതസൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കുന്നു. ഇതില്‍ തൃപ്തരാകാനും മറ്റു കാര്യങ്ങളില്‍ ആര്‍ത്തി കാട്ടാതെ സേവനം നടത്താനും സേനാംഗങ്ങള്‍ ശ്രമിക്കേണ്ടതാണ്.
വിവിധ യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി . ബെസ്റ്റ് ഇന്‍ഡോര്‍ കെഡറ്റായി എ. വര്‍ഷ, ഔട്ട്‌ഡോര്‍ കെഡറ്റായി പി.ജെ. ദിവ്യ, ബെസ്റ്റ് ഷൂട്ടറായി കെ.എസ്. ഗീതു, ഓള്‍റൗണ്ടറായി എസ്. ഐശ്വര്യ എന്നിവരെ തിരഞ്ഞെടുത്തു. കമാന്‍ഡര്‍ പി.ജെ. ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
മേയര്‍ എം.കെ. വര്‍ഗീസ്, ഡപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, പൊലീസ് മേധാവി അനില്‍ കാന്ത്, പൊലീസ് അക്കാദമി ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഐജി കെ.പി. ഫിലിപ്പ്, കമ്മിഷണര്‍ ആര്‍. ആദിത്യ, റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ, അക്കാദമി അസി. ഡയറക്ടര്‍മാരായ കെ.കെ. അജി, പി.എ. മുഹമ്മദ് ആരിഫ്, എസ്. നജീബ് എന്നിവര്‍ സന്നിഹിതരായി.
"
https://www.facebook.com/Malayalivartha