ഇത്രയൊക്കെ ജാസ്മിൻ കാണിച്ചു കൂട്ടാൻ മാത്രം റോബിൻ എന്താണ് ചെയ്തു കൂട്ടിയത്? വെറും 100 ദിവസം കൊണ്ട് തീരുന്ന ഒരു കളി; അതിനിടയിൽ നടന്ന സംഭവ വികാസങ്ങളിൽ തോന്നിയ അനാവശ്യ പക; ഇതിപ്പോൾ സെൽഫ് റെസ്‌പെക്റ്റ് അല്ല; തന്റെ തോൽവി അത് അംഗീകരിക്കാൻ പറ്റാത്തതിന്റെ ഷോക്ക്; ഭീരുത്വമാണിതെന്ന് നടി അശ്വതി

കഴിഞ്ഞ ദിവസം ജാസ്മിൻ ബിഗ്‌ബോസിൽ നിന്നും ഇറങ്ങി പോയിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി അശ്വതി. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജാസ്മിൻ ഇറങ്ങി പോയി. ഒരു സ്ത്രീ എങ്ങനെ ആകാൻ പാടില്ല എന്നൊന്നും പറഞ്ഞു നല്ലപിള്ള ചമയാൻ ഒന്നും ഞാനില്ല, എന്തെ ഒരു സ്ത്രീക്ക് ദേഷ്യം വരാൻ പാടില്ലേ? തീർച്ചയായും പറ്റും. പക്ഷെ എനിക്കുള്ള സംശയം എന്താണെന്നു വെച്ചാൽ...
ഇത്രയൊക്കെ ജാസ്മിൻ കാണിച്ചു കൂട്ടാൻ മാത്രം റോബിൻ എന്താണ് ചെയ്തു കൂട്ടിയത്? സെൽഫ് റെസ്‌പെക്ട് ഉള്ളത് കൊണ്ട് എന്ന് പറയുന്ന വ്യക്തിക്ക് മറ്റുള്ളവരെയും റെസ്‌പെക്ട് ചെയ്യാൻ കഴിയും എന്നാണ് എന്റെ വിശ്വാസം, വെറും 100 ദിവസം കൊണ്ട് തീരുന്ന ഒരു കളി, അതിനിടയിൽ നടന്ന സംഭവ വികാസങ്ങളിൽ തോന്നിയ അനാവശ്യ പക . ഇതിപ്പോൾ സെൽഫ് റെസ്‌പെക്ട് അല്ല. തന്റെ തോൽവി അത് അംഗീകരിക്കാൻ പറ്റാത്തതിന്റെ ഷോക്ക്.
റോബിൻ തിരിച്ചു വന്നാൽ ജയിക്കാനുള്ള വഴിയിൽ ശക്തമായ എതിരാളി കൂടി. വിനയ്ക്കു ആ ഭയം ഉണ്ട്... എത്ര സപ്പോർട്ടിങ് ആണെങ്കിലും ഇതേ ഭയം എല്ലാ മത്സരാർത്ഥികൾക്കും ഉണ്ടാകും. അപ്പോൾ ജാസ്മിനും ആ ഭയം ഉള്ളത് കൊണ്ടാണെന്നാണ് ഞാൻ മനസിലാകുന്നത്. അതിനർത്ഥം റോബിൻ കപ്പ് അടിക്കുമെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. അവിടെ ബ്ലെസ്ലിയും, Lp യും, ധന്യയും,ദിൽഷയും അഖിലുമൊക്ക ഉണ്ടല്ലോ..
പക്ഷെ ഇവരെ ഒക്കെ നേരിടാൻ ജാസ്മിന് എളുപ്പം ആണ്. അപ്പോളിത് "ഭീരുത്വം". ജാസ്മിൻ... നിങ്ങളവിടെ വേണമായിരുന്നു . പടയപ്പക്ക് നീലാംബരി എന്നപോലെ . റിയാസിന് പിന്നെയും അംഗീകരിക്കാൻ പറ്റി ഈ ഷോ അങ്ങനെ ആണെന്ന്, നിനക്കതു പറ്റിയില്ലല്ലോ ജാസ്മിൻ . I feel so sad. We will miss (ഉപയോകിക്കുന്ന ഭാഷ പ്രയോഗങ്ങൾ ഒഴിച്ചാൽ) one of the strongest contestant of BB season 4. ഇപ്പോളും ഞാൻ വിശ്വസിക്കുന്നു 1 വീക്ക് കഴിഞ്ഞു തിരിച്ചു വരും എന്ന്. തൽക്കാലം ഗുഡ് ബൈ.
https://www.facebook.com/Malayalivartha