സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തി; അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌ക്കെതിരെ ഷൂ എറിഞ്ഞ അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയാണ് അനുമതി നല്‍കിയത്.
രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് തന്നെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോയാല്‍ ഷൂ എറിഞ്ഞവര്‍ക്ക് വീണ്ടും പ്രശസ്തി ലഭിക്കുകയല്ലേ ചെയ്യുകയെന്നും സുപ്രീം കോടതി ആരാഞ്ഞു.
എന്നാല്‍, സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് സുപ്രീം കോടതിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്തുകയാണ് രാകേഷ് കിഷോര്‍ എന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷനും കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദീപാവലിക്ക് ശേഷം കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha