ആശുപത്രി കുളിമുറിയുടെ ചുമരിൽ മൊബൈൽഫോൺ വെച്ച് യുവതിയുടെ ദൃശ്യം ചിത്രീകരിച്ചു, കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

കണ്ണൂർ തലശ്ശേരി ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി.അഫ്നാസ് (38) ആണ് അറസ്റ്റിലായത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
തലശ്ശേരി ജോസ്ഗിരി ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം.ആശുപത്രിയിൽ കുട്ടികളുമായി ചികിത്സക്കെത്തിയതായിരുന്നു യുവതി.ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് യുവതി കുട്ടികളുമായി ചികിത്സയിലുണ്ടായിരുന്നത്.
വാർഡിലെ കുളിമുറിയിൽ കുളിക്കാൻപോയ സമയത്ത് യുവാവ് തൊട്ടടുത്ത കുളിമുറിയിലെ ചുവരിന്റെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുകയായിരുന്നു.യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. കുളിമുറിയുടെ ചുമരിൻ്റെ മുകൾഭാഗത്ത് മൊബൈൽഫോൺ വെച്ച് ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
https://www.facebook.com/Malayalivartha






















