പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ തുടരുന്നു

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ 17കാരനായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. പുഴയ്ക്ക് കുറുകെ വടംകെട്ടിയും ക്യാമറ ഉപയോഗിച്ചുമാണ് നിലവില്‍ തിരച്ചില്‍ തുടരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി തിരച്ചില്‍ തുടരുകയാണെങ്കിലും ഇതുവരെയും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂട്ടുകാര്‍ക്കൊപ്പം പതങ്കയം വെള്ളച്ചാട്ടം കാണാനായി കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ഹുസ്‌നി സ്ഥലത്തെത്തിയത്. തുടര്‍ന്ന് പുഴക്കരയിലെ പാറയില്‍ നിന്ന് ഫോട്ടോ എടുക്കുമ്‌ബോള്‍ ഹുസ്‌നി കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് കൂട്ടുകാര്‍ വ്യക്തമാക്കുന്നത്.
അതേസമയം കോഴിക്കോട് മഴക്കെടുതി തുടരുകയാണ്. കോഴിക്കോട്ടെ ഇരുവഴഞ്ഞി, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. ഇതേ തുടര്‍ന്ന് കുറ്റിയാടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















