രാജ്യസഭാംഗമായ ടി എന്‍ സീമയ്‌ക്കെതിരെ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, ടി.എന്‍ സീമ നിരാഹാരമിരിക്കണം

സിപിഎം രാജ്യസഭാംഗം ടി.എന്‍. സീമയ്‌ക്കെതിരെ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിനെതിെര സീമ രംഗത്തെത്തയിരുന്നു. പ്രസ്താവനയിലെ തെറ്റ് മനസിലാക്കി അത് തിരുത്തുവാനും മാപ്പു പറയാനും അദ്ദേഹം തയ്യാറാകണമെന്നാണ് സീമ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
രണ്ടു വയസുള്ള പെണ്‍കുട്ടികളെ പോലും ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നത്. ഭരണകൂടം നിഷ്‌ക്രിയമായതിനാല്‍ ദില്ലിയില്‍ നിയമവാഴ്ച തകരാറിലാണ്. പട്ടാപകല്‍ പോലും സ്ത്രീ പീഡനം പലയിടത്തും നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു. എല്ലാ മഹിള സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ട വിഷയമാണിത്. ഈ കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ രാജ്യസഭംഗമായ ടി എന്‍ സീമ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കും.
കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാന്‍ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. ചില അനഭിലക്ഷണീയ പ്രവണതകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്‌തെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പുപറയണമെന്ന് സീമ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha