അഞ്ച് വര്‍ഷം മുന്‍പു കൊല നടത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; വിദേശത്തു നിന്നെത്തിയ പ്രതി പിടിയില്‍

പണമിടപാടുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയിലായി. മണ്ണുത്തി സ്വദേശി പട്ടാളകുന്ന് ദിലീപിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്ന് അവധിക്ക് നാട്ടില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 2010 ഒക്ടോബറിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒളിപ്പിച്ച ജഡം കണ്ടെത്തിയത്.
ഒല്ലൂക്കര സ്വദേശി സജിയുടെ മൃതദേഹമാണ് കണ്ടെടുത്തതെന്നാണ് പൊലീസ് പറഞ്ഞത്. അഞ്ച് വര്‍ഷം മുന്‍പാണ് പണം ഇടപാടുകാരനായ സജിയെ കാണാതായത്. സജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് വ്യക്തമായ വിവരം ഒന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് സജിയെ തലക്ക് വെട്ടി കൊന്നതെന്നു പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha