കെഎസ്ആര്‍ടിസി സമരം: തിരുവനന്തപുരത്തു സംഘര്‍ഷം, സമരാനുകൂലികള്‍ ബസ് തടയാന്‍ ശ്രമിച്ചു

കെഎസ്ആര്‍ടിസി സമരത്തെത്തുടര്‍ന്നു തിരുവനന്തപുരത്തു സംഘര്‍ഷം. തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ ബസ് തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഒരു വിഭാഗം പ്രഖ്യാപിച്ച സമരം തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി എംപ്‌ളോയീസ് അസോസിയേഷന്‍ സി.ഐ.ടി.യു വിഭാഗമാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ 16ന് മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. അതേസമയം പണിമുടക്കില്‍ പങ്കെടുക്കുന്ന എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. യൂനിറ്റ് അധികൃതര്‍ക്ക് എം.ഡിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha