ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കയറ്റരുതെന്ന് ഹൈക്കോടതി, രാത്രി ഒന്‍പതിനു ശേഷം ഒരു പരിപാടിയും നടത്തുവാന്‍ പാടില്ല

ക്യാംപസില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നു ഹൈക്കോടതി. ക്യാംപസ് ആഘോഷങ്ങള്‍ അതിരുവിടരുത്. രാത്രി ഒന്‍പതിനു ശേഷം ഒരു പരിപാടിയും പാടില്ലെന്നും ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ കലാസിലൊതുങ്ങാതെ നടപ്പാക്കണം.
ക്യാംപസുകളുടെ പ്രവേശനകവാടത്തില്‍ പാര്‍ക്കിങ് സ്ഥലം ഒരുക്കണമെന്നും വാഹനങ്ങള്‍ ഉള്ളില്‍കടക്കാത്ത രീതിയില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ കോളേജുകളിലും വിദ്യാര്‍ഥികളുടേത് അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമൊരുക്കണം.
എല്ലാ കോളേജുകളിലും ഇത് കര്‍ശനമായി നടപ്പാക്കണം. ഇരുചക്രവാഹനങ്ങള്‍ സൈലന്‍സര്‍ മാറ്റിയും മറ്റും ശബ്ദമലിനീകരണമുണ്ടാക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം അത്യാവശ്യമാണ്.
അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രമേ ക്യാമ്പസുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ചു വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണു സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു ക്യാംപസില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha