ഫ്‌ലാറ്റ് മാഫിയയുമായി ഉന്നതര്‍ക്ക് രഹസ്യ ബന്ധമെന്ന് ഡി.ജി.പി. ജേക്കബ് തോമസ്, വിവാദം പ്രതീക്ഷിച്ച് ആഭ്യന്ത വകുപ്പ്

ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ചില ഉന്നതര്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന തന്നെ മറികടന്ന് ഫ്‌ലാറ്റ് മാഫിയയുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഡി.ജി.പി. ജേക്കബ് തോമസ്.
കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ സ്വീകരിച്ച നിലപാടുകളായിരുന്നു പതിവായി നടക്കാറുണ്ടായിരുന്ന ഈ യോഗങ്ങളിലെ ചര്‍ച്ചാവിഷയം. ഇത്തരം യോഗങ്ങളില്‍ തന്നെ ക്ഷണിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്തിരുന്നില്ല. മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രത്യേക താല്‍പ്പര്യങ്ങളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അവധികഴിഞ്ഞ് ജോക്കമ്പ് തോമസ് തിരിച്ചെത്തിയത്. ഹൗസിംങ് ആന്റ് കന്‍സ്ട്രക്ഷന്‍ എംഡിയായാണ് ജേക്കമ്പ് തോമസ് ചുമതലയേറ്റത്. അദ്ദേഹത്തിന് ചെയര്‍മാന്‍ സ്ഥാനം കൊടുക്കാതിരുന്ന ആഭ്യന്തര വകുപ്പ് പിന്നീട് അത് തിരുത്തി. കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടനിര്‍മാതാക്കള്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ച് സംസ്ഥാനത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നുവെന്ന് ജേക്കമ്പ് തോമസ് പറഞ്ഞു.
തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില ഫ്‌ലാറ്റ് ഉടമകള്‍ നിയമങ്ങള്‍ക്ക് പുല്ലുവിലയാണു കല്‍പിച്ചിരുന്നത്. സംസ്ഥാനത്ത് അനധികൃതമായി പണിത 70 കെട്ടിടങ്ങള്‍ക്ക് താന്‍ അനുമതി നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. തന്നെ നീക്കാന്‍ വേണ്ടി ഒരു ലോബി പ്രവര്‍ത്തിച്ചിരുന്നു. ജനസുരക്ഷയെ മാനിക്കാത്ത ഒരു സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നില്ല. പ്രകൃതിദുരന്തം ഉണ്ടാകുമ്പോള്‍ അഗ്‌നിശമനസേനയുടെ വാഹനങ്ങള്‍ അയയ്ക്കരുതെന്നു നിര്‍ദേശിച്ചിരുന്നില്ല. ചിലര്‍ ഇതെല്ലാം തെറ്റായി വ്യാഖ്യാനിച്ചു. അത് എന്തിനാണെന്നു മനസിലാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha