ബ്രാഹ്മണര്‍ ബീഫ് പാകം ചെയ്തിരുന്നതിനു തെളിവുകളുണ്ടെന്ന് ചരിത്രകാരന്‍ എംജിഎസ്

പ്രാചീന കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ സസ്യഭുക്കുകള്‍ അല്ലായിരുന്നുവെന്നും ബീഫ് കഴിച്ചിരുന്നു എന്നതിന് തെളിവുകള്‍ സംസ്‌കൃത ഗ്രന്ഥങ്ങളിലുണ്ടെന്നും പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍.
മഹര്‍ഷിമാരുടെ ആശ്രമങ്ങളില്‍ അതിഥിയായി ഒരാള്‍ ചെന്നാല്‍ അയാള്‍ക്കുവേണ്ടി കാളക്കുട്ടനെ കൊന്ന് പാകം ചെയ്തിരുന്നതായി ഗ്രന്ഥങ്ങളില്‍ കാണാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ബ്രാഹ്മണരായ അതിഥികള്‍ക്കു വേണ്ടി കാളക്കുട്ടനെ പാകം ചെയ്യുക പതിവ് ആയിരുന്നതു കൊണ്ടാണ് അതിഥി എന്ന വാക്കിന് \'ഗോഘ്‌നന്‍\' എന്ന പര്യായം ഉണ്ടായത് എന്നും എം ജി എസ് പറയുന്നു.
ബ്രാഹ്മണര്‍ പൊതുവെ സസ്യഭുക്കുകള്‍ ആയിരുന്നില്ലെന്നും പശ്ചിമേന്ത്യയിലെ ജൈനരുടെ സ്വാധീനം കാരണമാണ് നമ്പൂതിരിമാരടക്കമുള്ള ഹിന്ദുക്കള്‍ പില്‍ക്കാലത്ത് മാംസാഹാരം ഉപേക്ഷിച്ചതെന്നും എം ജി എസ് പറയുന്നു.
ഈ അടുത്താണ് ഹിന്ദുത്വവാദികള്‍ മുസ്‌ലിങ്ങള്‍ക്കെതിരായിട്ടുള്ള മുദ്രാവാക്യമായി ഗോമാംസ നിരോധനത്തെ സ്വീകരിച്ചു തുടങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha