തെരുവ് നായ്ക്കളെ കൊണ്ടുപോകാന്‍ മടിച്ച് അധികൃതര്‍, കൊച്ചൗസേപ്പ് ചിറ്റലപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച്

നാട്ടുകാര്‍ പിടികൂടിയ തെരുവ് നയകളെ അധികൃതര്‍ എറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചൗസേപ്പ് ചിറ്റലപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.തരുവു നായ് ശല്യം കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഇടക്കൊച്ചിയില്‍ 14 നായ്ക്കളെ പിടികൂടി കെട്ടിയിട്ടു. ഇവയെ കൊണ്ടുപോകാന്‍ അധികൃതര്‍ മടിച്ചതിനെ തുടര്‍ന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന സ്‌ട്രേഡോഗ്‌സ് ഫ്രീ കേരള പ്രവര്‍ത്തകര്‍ ഇന്നലെ ഇടക്കൊച്ചിയില്‍ എത്തി. രാത്രി വൈകിയും അധികൃതര്‍ നായ്ക്കളെ കൊണ്ടു പോകാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയം നായ്ക്കളുടെ ആക്രമണത്തില്‍ 29 ആടുകള്‍ നഷ്ടപ്പെട്ട ഇടക്കൊച്ചി സ്വദേശി ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്നലെ നാലു നായ്ക്കളെയുമായി പള്ളുരുത്തി പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും നായ്ക്കളെ സ്‌റ്റേഷനു മുന്നില്‍ കെട്ടിയിടുകയും ചെയ്തു.
ഈ പ്രതിഷേധങ്ങളുടെ ദൃശ്യം പൊലീസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ജീവഹാനി ഉണ്ടാകും വിധത്തില്‍ നായ്ക്കളെ പീഡിപ്പിച്ചതായി വെറ്റിനറി സര്‍ജന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചിറ്റിലപ്പിള്ളിക്കെതിരെ കേസെടുക്കുകയായിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മൃഗ സംരക്ഷണ നിയമത്തിലെ 11 എ, 11 എഫ് എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തി.
് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തത്. മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെതിരെയുള്ള ഐപിസി 428 വകുപ്പു പ്രകാരമാണ് കേസ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണിത്.
അതേസമയം തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ നിരാഹാര സമരം നടത്താന്‍ ഒരുങ്ങുകയാണ് ചിറ്റലപ്പള്ളി. 25നു രാവിലെ പത്തു മുതല്‍ 26നു രാവിലെ പത്തുവരെ കൊച്ചി മറൈന്‍ഡ്രൈവിലാണ് നിരാഹാര സമരം നടത്തുക. തെരുവുനായ് വിമുക്ത കേരളം, അപകടകാരിയായ തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കുക, തെരുവു നായ്ക്കളെക്കാള്‍ വിലപ്പെട്ട മനുഷ്യജീവനും സ്വത്തിനും പ്രാധാന്യം നല്‍കുക, കപട മൃഗസ്‌നേഹം അവസാനിപ്പിക്കുക, തെരുവുനായ് വിഷയത്തില്‍ ഡിജിപിയുടെ നടപടിയെക്കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha