പശു മാതാവാണെങ്കില്‍ കാള അച്ഛനാണോ എന്ന് വി.എസ്

പശുവിഷയത്തില്‍ ആര്‍. എസ. എസിനെതിരെ ആഞ്ഞടിച്ച് വിഎസ്. പശുവിന്റെ പേരില്‍ വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. പശു നിങ്ങളുടെ അമ്മയാണെങ്കില്‍ പശുവിന്റെ ഇണയായ കാള നിങ്ങളുടെ അച്ഛനാണോ എന്നായിരുന്നു വിഎസിന്റെ ചോദ്യം.
വിവരവും യുക്തിബോധവും ഇല്ലാതെ ആര്‍.എസ്.എസ്സുകാര്‍ ജനങ്ങളെ പറ്റിയ്ക്കുകയാണെന്നും വിഎസ് ആക്ഷേപിക്കുന്നുണ്ട്.യുക്തിരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ബി.ജെ.പിയും ആര്‍.എസ്.എസ്സും ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് പശുവിനെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങളെന്നും വി.എസ് പറയുന്നു.പശുവിന്റെ പേരിലുള്ള കൊലപാതകത്തിനെതിരെ കേരളത്തിലും പ്രതികരണം ഉണ്ടാകണം എന്നും വിഎസ് പറഞ്ഞിരുന്നു. കാശ്മീരിലെയും ദാദ്രിയിലെയും സംഭവത്തില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധമാണ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha