മുന്‍ ബിഷപ് റവ. എം.സി. മാണി അന്തരിച്ചു

സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ. എം.സി. മാണി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു ദേഹവിയോഗം. സംസ്‌കാരം പിന്നീട് കോട്ടയത്ത് നടക്കും. 1981-93 കാലഘട്ടത്തില്‍ മഹായിടവകയുടെ ബിഷപ്പായി പ്രവര്‍ത്തിച്ചു.
1928-ല്‍ സെന്റ് തോമസ് ദിനത്തില്‍ നെടുങ്ങാടപ്പള്ളി മോടയില്‍ ഡോ.എംപി. ചാക്കോ-മേരി ചാക്കോ ദമ്പതികളുടെ ഏഴാമത്തെ മകനായിട്ടായിരുന്നു ജനനം. മദ്രാസ് ലയോള കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റും ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎയും പാസായ ശേഷം ബംഗളൂരുവിലെ യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ നിന്ന് ദൈവികവിദ്യാഭ്യാസത്തില്‍ ബിഡി ബിരുദവും നേടി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha