ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തില്‍ നല്ലതല്ലെന്ന് കാനം രാജേന്ദ്രന്‍

കാരായിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്നാണ് സിപിഐയുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു പാര്‍ട്ടി ചെയ്യുന്നതിനെ തിരുത്തേണ്ട ബാധ്യത സിപിഐക്കില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്‌ടെന്നും അദ്ദേഹം കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മുന്‍പു മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ചിരുന്ന മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം പഴയതുപോലെയല്ല. ലീഗിന്റെ നിലപാടുകള്‍ മതനിരപേക്ഷമാണോ എന്നതു കൂടുതല്‍ വ്യക്തത ആവശ്യമുള്ള കാര്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha