സജിയെ കൊന്നത് തലക്കടിച്ചെന്ന് ദിലീപ്; കൊന്ന് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയത് പണം നല്‍കാതിരിക്കാന്‍ എന്ന് കുറ്റസമ്മതം

തുമ്പില്ലാതെ ലോക്കല്‍ പോലീസ് എഴുതി തള്ളിയ കേസില്‍ 5 വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്. പണമിടപാടുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയില്‍. മണ്ണുത്തി സ്വദേശി പട്ടാളകുന്ന് ദിലീപിനെയാണ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത് വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. നാല് വര്‍ഷമായി ദിലീപ് വിദേശത്താണ്. 2010 ഒക്ടോബറിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒളിപ്പിച്ച ജഡം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സെപ്റ്റക് ടാങ്കില്‍ പരിശോധന നടത്തിയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് സജിയെ തലക്ക് വെട്ടി കൊന്നതെന്നു പൊലീസ് പറഞ്ഞു. പലിശ ഇടപാട് നടത്തിയിരുന്ന ഒല്ലുക്കര സജിയെ കാണാതായതായി 2010ല്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഇപ്പോള്‍ പിടിയിലായ ദിലീപിന്റെ അടുത്താണ് സജി അവസാനമായി എത്തിയതെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഉപദ്രവിച്ചെന്നാരോപിച്ച് ഇയാള്‍ വാര്‍ത്താസമ്മേളനവും വിളിച്ചിരുന്നു. ഇത് വിവാദമായതോടെ പൊലീസിന്റെ അന്വേഷണം ഇഴയുകയായിരുന്നു.
പിന്നീട് സജിയുടെ ഭാര്യയുടെ പരാതിയില്‍ 2012ല്‍ ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണു സജിയുടേതു കൊലപാതകമാണെന്നും ഇതില്‍ ദിലീപിനു പങ്കുണ്ടെന്നും കണ്ടെത്തിയത്. എന്നാല്‍ നാലുവര്‍ഷം മുമ്പ് ഗള്‍ഫിലേക്കു പോയ ദിലീപ് പിന്നീട് നാട്ടിലേക്കു തിരിച്ചുവന്നിരുന്നില്ല. കേസില്‍ പങ്കു വ്യക്തമായതിനെത്തുടര്‍ന്ന് ദിലീപിനെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതിനിടെയായിരുന്നു പിതാവിന്റെ മരണം. അച്ഛന്റെ മരണവിവരമറിഞ്ഞു നാട്ടിലെത്തിയ ദിലീപിനെ അന്വേഷണ സംഘം വിമാനത്താവളത്തില്‍ കാത്തിരുന്നാണു പിടികൂടിയത്. കൂട്ടുപ്രതികള്‍ ഉണ്ടായിരുന്നോ എന്നതും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.
തൃശൂര്‍ െ്രെകംബ്രാഞ്ച് സിഐ വി.കെ.രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സജിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ച െ്രെകംബ്രാഞ്ച് സംഭവദിവസം 5.30 നു കിഴക്കേകോട്ടയിലായിരുന്നു അവസാന ലോക്കേഷന്‍. മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ വര്‍ക്‌ഷോപ്പായതിനാല്‍ പൊലീസ് വിശദ പരിശോധന നടത്തി. വര്‍ക്‌ഷോപ്പ് പറമ്പാകെ ജെ.സി.ബി. കൊണ്ട് ഇളക്കിമറിച്ച് പരിശോധിക്കാനായിരുന്നു െ്രെകംബ്രാഞ്ച് തീരുമാനം. രണ്ടാഴ്ചയായി സ്ഥലം കേന്ദ്രീകരിച്ചുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഇതിനിടെ സെപ്റ്റിക് ടാങ്ക് പരിശോധിക്കാന്‍ രഹസ്യവിവരം ലഭിച്ച അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതിന് പ്രതികാരമായി സജിയെ തലയ്ക്കടിച്ച് കൊന്ന ശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ദിലീപ് സമ്മതിച്ചതായി െ്രെകംബ്രാഞ്ച് അറിയിച്ചു.മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെത്തിയ കൊന്ത സജി ധരിച്ചിരുന്നതാണെന്നു സഹോദരി ഡെയ്‌സി വര്‍ഗീസ് തിരിച്ചറിഞ്ഞു. സ്വര്‍ണ വ്യാപാരിയും പണം പലിശയ്ക്കുകൊടുക്കുന്നയാളുമായിരുന്നു സജി.
വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന രതീഷിനെ ചോദ്യം ചെയ്തതോടെയാണ് പലിശക്ക് വാങ്ങിയ പണത്തെചൊല്ലി ദിലീപും സജിയും തമ്മില്‍ അടിപിടിയുണ്ടായതായി വെളിപ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് മൃതദേഹം കണ്ടെത്തിയതും. ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിക്കുകയും ചെയ്തു. കിഴക്കേ കോട്ടയില്‍ അഞ്ചങ്ങാടി റോഡിലെ വര്‍ക്‌ഷോപ്പ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ക്‌ഷോപ്പ് നടത്തിയിരുന്ന ദിലീപിന് സജി പണം കടംകൊടുത്തിരുന്നതായും ഇതുമായി ബന്ധപ്പെട്ടാണു കൊലപാതകമെന്നുമാണ് സംശയിക്കുന്നത്.
2010 സെപ്റ്റംബര്‍ 29 നാണു സജിയെ കാണാതായത്. അന്നേദിവസം ദിലീപ് വീട്ടിലെത്തി സജിയെ വിളിച്ചുകൊണ്ടുപോയെന്നാണു പറയുന്നത്. സജിയെ കാണാതായെന്ന പരാതി മണ്ണുത്തി പൊലീസാണ് ആദ്യം അന്വേഷിച്ചത്. തെളിവില്ലെന്നു പറഞ്ഞ് ലോക്കല്‍ പൊലീസ് കൈയൊഴിഞ്ഞ കേസ് ഭാര്യ പുഷ്പയുടെ പരാതിയെത്തുടര്‍ന്നു 2013 ല്‍ െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. അസ്ഥികൂടം സജിയുടേതെന്നു തെളിയിക്കാന്‍ ശാസ്ത്രീയപരിശോധനകള്‍ നടത്തുമെന്ന് െ്രെകംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഡി.എന്‍.എ. പരിശോധനയും തലയോട്ടിയുടെ സൂപ്പര്‍ ഇമ്പോസിഷനും നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha