തെരുവുപട്ടി വിഷയം, സര്‍ക്കാര്‍ മനുഷ്യര്‍ക്കൊപ്പം നില്‍ക്കും ഡിജിപി ഔട്ട്

തെരുവുനായകളെ കൊല്ലുന്നതു സംബന്ധിച്ച് ഡിജിപിയും മനുഷ്യാവകാശ കമ്മീഷനും തമ്മില്‍ തമ്മില്‍ നടക്കുന്ന ശീത സമരത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് സാധ്യത. സര്‍ക്കാര്‍ ഏതായാലും മനുഷ്യപക്ഷത്ത് തന്നെയാണ്.
ആക്രമണകാരികളായ തെരുവു പട്ടികളെ കൊല്ലണമെന്നാണ് കേരള ഹൈക്കോടതിയുടെ വിധി. 2006 ല്‍ ഇപ്പോഴത്തെ മനുഷ്യാവകാശകമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് പ്രസ്തുത ഉത്തരവ് പാസാക്കിയത്. പേയിളകിയെന്ന് സംശയിക്കുന്നതോ ആക്രമണകാരിയെന്നു തോന്നുന്നതോ ആയ തെരുവു നായ്ക്കളെ കൊല്ലണമെന്നായിരുന്നു അന്നത്തെ ഉത്തരവ്.
എന്നാല്‍ വര്‍ഷം പത്തു കഴിഞ്ഞതോടെ തെരുവുനായ്ക്കളുടെ എണ്ണം പെരുകി. ധാരാളം നിരപരാധികള്‍ പട്ടികടിയേറ്റ് മരിച്ചു. അപ്പോഴാണ് ഡിജിപിയായി നിയമിതനായ സെന്‍കുമാര്‍ തെരുവുപട്ടികളെ കൊല്ലുന്നവരെ തൂക്കികൊല്ലുമെന്ന് സര്‍ക്കുലര്‍ ഇറക്കിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വകുപ്പില്‍ പിടി കുറവായതിനാല്‍ സെന്‍കുമാര്‍ ഉത്തരവിറക്കി. മന്ത്രിസഭ അത് കണ്ട മട്ട് നടിച്ചില്ല. ഏതായാലും സര്‍ക്കുലര്‍ വിവാദമായി. അപ്പോഴാണ് മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ടത്.
ഹൈക്കോടതി ഉത്തരവ് മറി കടന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ ഡിജിപിക്ക് ആരാണ് അനുവാദം നല്‍കിയതെന്നാണ് ജസ്റ്റിസ് ജെ ബി കോശിയുടെ ചോദ്യം. കാരണം അനിമല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിഗമനങ്ങള്‍ നേരത്തെ ഹൈക്കോടതി തള്ളിയതാണ്. അങ്ങനെയുള്ളൊരു പരാതിയെ പിടിച്ച് ഉത്തരവിറക്കാന്‍ ഡിജിപിക്ക് എന്താണ് ധൃതിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ചോദ്യം. ഉടനെ ഡിജിപി മറുപടി പറഞ്ഞു. തെരുവുനായ്ക്കളെ കൊന്നാല്‍ കേസെടുക്കുമെന്നായിരുന്നു ഡിജിപിയുടെ മറുപടി.
എ.സി കാറിലും ഔദ്യോഗിക വസതിയുലുമായി ജീവിക്കുന്ന ഡിജിപി്ക്ക് ഏതായാലും പട്ടികടിയേല്‍ക്കാന്‍ ഒരു സാധ്യതയുമില്ല. അങ്ങനെയുള്ളപ്പോള്‍ അദ്ദേഹത്തിന് ഉത്തരവിറക്കി രസിക്കാമല്ലോ.അക്രമണകാരിയായ നായ്ക്കളെ കൊല്ലാനാണത്രേ കോടതി പറഞ്ഞതെന്നാണ് സെന്‍കുമാര്‍ ആവര്‍ത്തിക്കുന്നത്. അതിനാല്‍ തെരുവുനായ്ക്കളെ കൊല്ലരുതെന്നു മാത്രം.
റോഡിലൂടെ നടക്കുമ്പോള്‍ കടിക്കാന്‍ വരുന്ന പട്ടിയെ ആക്രമകാരിയാണെന്ന് എങ്ങനെ മനസിലാക്കണമെന്ന് ദയവായി ഏമാന്‍മാര്‍ ഒന്നു പറഞ്ഞു തന്നിരുന്നെങ്കില്‍, കടി കഴിയുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാക്കാം ഏതാണ് ഇനം എന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha