സെപ്റ്റിക് ടാങ്ക്കൊല: നാലുവര്‍ഷം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതവുമായി പ്രതി ദിലീപ്

ഒരു രാത്രിയും പകലും നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപ് പൊലീസിനു മുന്നില്‍ എല്ലാം ഏറ്റുപറഞ്ഞത് ഇങ്ങനെ: \'\'അഞ്ചുവര്‍ഷമായി ശരിക്കൊന്നുറങ്ങിയിട്ട്. സൗദി അറേബ്യയില്‍ ഒരു റോബട്ടിനെപ്പോലെ ജോലി ചെയ്തു കഴിയുകയായിരുന്നു. ജോലിയോ ജീവിതമോ ആസ്വദിക്കാനായില്ല. കുറ്റബോധവും നാട്ടിലെത്താനുള്ള ഭയവും വലച്ചിരുന്നു\'\' മരോട്ടിച്ചാല്‍ സ്വദേശി കൊച്ചുവീട്ടില്‍ സജിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ അഞ്ചുവര്‍ഷത്തോളം നീണ്ട ദുരൂഹത അങ്ങനെ നീങ്ങുകയായിരുന്നു.
വിമാനത്താവളത്തില്‍ കഴിഞ്ഞ 18-ാംതീയതി രാത്രിയാണ് ദിലീപ് വന്നിറങ്ങുന്നത് എന്ന വിവരം ക്രൈം ബ്രാഞ്ചിനു ലഭിച്ചതോടെ മഫ്തിയില്‍ സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് കാത്തുനിന്നു. ദിലീപിനെ കൂട്ടിക്കൊണ്ടുവരാന്‍ ഭാര്യയും മക്കളും സഹോദരിയും അടക്കമുള്ളവര്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. ചെക്കിങ് കഴിഞ്ഞ് ഇറങ്ങി വരുന്ന ദിലീപിനെ ഫോട്ടോ നോക്കി ഉറപ്പുവരുത്തി കയ്യോടെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു പൊലീസ് വാഹനത്തിനുള്ളില്‍ വച്ചു രാത്രി ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും സംഭവവുമായി ബന്ധമില്ല എന്ന നിലപാടില്‍ ദിലീപ് ഉറച്ചു നില്‍ക്കുകയായിരുന്നു.
പിറ്റേന്നു പകല്‍ മുഴുവന്‍ നിര്‍ത്താതെ ചോദ്യം ചെയ്തതോടെ രാത്രിയിലാണു ദിലീപ് കുറ്റസമ്മതം നടത്തിയതെന്നു പൊലീസ് പറഞ്ഞു. 2010-ല്‍ കസ്റ്റഡിയിലെടുത്ത ലോക്കല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നല്‍കിയ ഒരു മൊഴിയില്‍ നിന്നു തന്നെയാണു ക്രൈം ബ്രാഞ്ച് പിടിച്ചു കയറിയത്. വൈകിട്ട് ആറുമണിക്കു വര്‍ക്ക്‌ഷോപ്പ് അടച്ചിറങ്ങിയെന്നും സജിയെ പിന്നീടു കണ്ടില്ലെന്നുമായിരുന്നു ആ മൊഴി. എന്നാല്‍ പിന്നീടും ഏറെ നേരം വര്‍ക്ക്‌ഷോപ്പില്‍ തന്നെ ദിലീപ് ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കാന്‍ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിരുന്നു.
സജി പോകാനിടയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടതായി പണമിടപാടുകാര്‍ ആരും പറഞ്ഞില്ല. തുടര്‍ന്നു സജിയുടെ യാത്ര ദിലീപിന്റെ വര്‍ക്ക്‌ഷോപ്പില്‍ തന്നെ അവസാനിച്ചുവെന്ന നിഗമനത്തിലെത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ച് എസ്പിയുടെ ശ്രദ്ധയില്‍പെടുത്തി. അതേതുടര്‍ന്നാണ് എസ്പി സംഭവസ്ഥലം സന്ദര്‍ശിച്ചതും സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുന്നതും.
തര്‍ക്കത്തെ തുടര്‍ന്നു വെട്ടുകത്തി ഉപയോഗിച്ചു തലയില്‍ വെട്ടിയപ്പോള്‍ത്തന്നെ സജി നിശ്ചലനായെന്നാണു തെളിവെടുപ്പില്‍ ദിലീപ് മൊഴി നല്‍കിയത്. തുടര്‍ന്നു കാലുകള്‍ കൂട്ടിക്കെട്ടി ചാക്കിനുള്ളിലാക്കി. സെപ്റ്റിക് ടാങ്കിന്റെ സ്‌ലാബ് നീക്കി ഉള്ളില്‍ തള്ളി ചവിട്ടിത്താഴ്ത്തുകയായിരുന്നു. കൂട്ടാളികള്‍ ഇല്ലാതിരുന്നതാണു കേസ് തെളിയാന്‍ ഇത്രയും വൈകാന്‍ കാരണമെന്നാണു പൊലീസിന്റെ നിഗമനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു.
വ്യക്തമായ തെളിവുകളുണ്ടെന്നും നാട്ടിലെത്തിയില്ലെങ്കില്‍ സൗദി ജയിലില്‍ കിടക്കേണ്ടി വരുമെന്നും ക്രൈം ബ്രാഞ്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. സൗദിയില്‍ ശിക്ഷ കടുത്തതാകുമെന്നും മുന്നറിയിപ്പു നല്‍കി.അപ്പോഴും ദിലീപ് നിരപരാധിയാണെന്നായിരുന്നു ദിലീപിന്റെ ഭാര്യയുടേയും ബന്ധുക്കളുടേയും വിശ്വാസം.
തുടര്‍ന്നാണ് ദിലീപിന്റെ ഭാര്യ , \'ഇക്കയുടെ പേരാണ് എല്ലാവരും പറയുന്നത്. ഇക്ക നാട്ടിലെത്തി പ്രതി അല്ലെന്നു തെളിയിക്കണം\' എന്നു ദിലീപിനെ വിളിച്ചു പറഞ്ഞത്. ഈ വാക്കുകള്‍ക്കു പിന്നില്‍ പൊലീസിന്റെ സമ്മര്‍ദമായിരുന്നു.
പിതാവ് മരിച്ചപ്പോള്‍ പോലും നാട്ടിലെത്താതിരുന്ന ദിലീപ് , കുടുംബാംഗങ്ങളെ ഉപയോഗിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ സമ്മര്‍ദ തന്ത്രത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ദിലീപിനെ പൊലീസ് വെറുതെ സംശയിച്ചു കുടുംബത്തെ പീഡിപ്പിക്കുകയാണെന്നു കുടുംബാംഗങ്ങള്‍ മുന്‍പ് ആരോപിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha