വായ്പ തിരിച്ചടപ്പിക്കാന്‍ ഹൈട്ടെക് കൊട്ടേഷന്‍ സംഘങ്ങളുമായി ബാങ്കുകള്‍, ലാഭം ഫിഫ്റ്റി ഫിഫ്റ്റി

ബാങ്കുകളില്‍ നിന്നും പണമെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരെ പിടിക്കാന്‍ ബാങ്കുകള്‍ ഹൈടെക് എക്‌സിക്യൂട്ടീവ് കൊട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നു. ഇടപാടുകാരന്‍ തിരിച്ചടയ്ക്കുന്നതിന്റെ പകുതിയാണ് ഇത്തരം കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് ലഭിക്കുക.
തുകകള്‍ പിരിച്ചെടുക്കുന്നതിനായി വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ ഏല്‍പ്പിച്ചിരിക്കുകയാണ് ബാങ്കുകള്‍. അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘങ്ങളെയാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങള്‍ക്ക് വേണ്ടി നിയമിക്കുക. ഇത്തരം സംഘങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് സജീവമായി ഇടപെടുന്നുണ്ട്. ഇവര്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തി മുതലും പലിശയും പിഴപ്പലിശയും ഒന്നൊന്നായി ഈടാക്കികൊണ്ടിരിക്കുകയാണ്. ഇവരുടെ പീഡനങ്ങള്‍ കാരണം ആളുകള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെട്ട ദുരനുഭവങ്ങളുമുണ്ടായിട്ടുണ്ട്.
വായ്പയുടെ സഹയത്തോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍രഹിതരായി നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെയാണ് ഇത്തരം സംഘങ്ങളുടെ ഇര. വായ്പാതുക തിരിച്ചടയ്ക്കാനുള്ള സാവകാശം നല്‍കാനുള്ള സാമാന്യമര്യാദയും ചുമതലയും ബാങ്കുകള്‍ക്കുണ്ട്. കോര്‍പ്പറേറ്റ് കൊട്ടേഷന്‍ സംഘങ്ങള്‍ പിരിച്ചെടുക്കുന്ന വായ്പാത്തുകയില്‍ നിന്ന് 53ശതമാനം തുക എടുത്ത ശേഷം ബാക്കി 47ശതമാനം തുകമാത്രം ബാങ്കിന് നല്‍കിയാല്‍ മതിയെന്ന കരാറാണ് കോര്‍പ്പറേറ്റ് ഏജന്‍സികള്‍ ബാങ്കുമായി ഉണ്ടാക്കിയിരിക്കുന്നത്.വായ്പാത്തുകയുടെ 50 ശതമാനം തിരിച്ചടച്ച് അ്ക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കുകള്‍ വായ്പയെടുത്തവരെ അനുവദിച്ചാല്‍ നമ്മുടെ നാട്ടില്‍ ബാങ്ക് കടത്തിന്റെ പേരില്‍ പാവപ്പെട്ടവര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു.
കോര്‍പ്പറേറ്റ് ഏജന്‍സികള്‍ക്ക് ലാഭമുണ്ടാക്കികൊടുക്കാനാണ് പൊതുമേഖലാ ബാങ്കുകളുടെ ശ്രമമെന്നും സംശയമുണ്ട്. ഇതിന്റെ പിന്നില്‍ ഉന്നതലോബികള്‍ തന്നെയുണ്ട്. 2009ന് മുമ്പുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശയിളവ് ചെയ്യുന്നതായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുന്നതാണ് നിലവിലെ കാഴ്ച. സര്‍ക്കാരിനും ഇത്തരം പദ്ധതികളുടെ വിജയത്തെക്കുറിച്ച് ചിന്തയില്ല.
സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതികള്‍ പൊതുമേഖലാ ബാങ്കുകള്‍ നടപ്പിലാക്കുന്നതിനെതിരെ ചില കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. എന്നാല്‍ പൊതുമഖലാ ബാങ്കുകള്‍ കുത്തകകള്‍ക്ക് നല്‍കിയ വായ്പകളില്‍ രണ്ടരലക്ഷം കോടിയിലധികം തുക കിട്ടാക്കടമായി നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയിരിക്കെയാണ് താരത്യേന ചെറിയ തുക വായ്പയെടുത്ത് വിദ്യാഭ്യസവും, വീടും കൃഷിയുമൊക്കെ ചെയ്ത വാപപ്പെട്ടവരെ പിടിക്കാന്‍ കൊട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha